പെരുവനം: കഥകളിയില്‍ അരങ്ങേറ്റംകുറിച്ച് നടി മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവന്. പെരുവനം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച്...
പെരുവനം: കഥകളിയില്‍ അരങ്ങേറ്റംകുറിച്ച് നടി മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവന്. പെരുവനം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടന്ന കല്യാണസൗഗന്ധികം കഥകളിയിലാണ് ഗിരിജ മാധവന് പാഞ്ചാലിയായി അരങ്ങേറ്റം കുറിച്ചത്.
ചടങ്ങിന് സാക്ഷിയായി മുഴുവന്‍ സമയവും മകള്‍ മഞ്ജു വാര്യര്‍ സദസ്സിലുണ്ടായിരുന്നു. അമ്മ ചുട്ടികുത്തി നില്ക്കുമ്പോള് തന്നെ എത്തിയ മഞ്ജു അമ്മ അരങ്ങേറിയപ്പോള്‍ കൗതുകത്തോടെ നോക്കിയിരുന്നു. സഹോദരന് മധു വാര്യരും കുടുംബവും മഞ്ജുവിനൊപ്പമുണ്ടായിരുന്നു.
ഗിരിജ മാധവനൊപ്പം സുഹൃത്തും കഥകളിയിലെ സഹപാഠിയുമായ ശൈലജ കുമാറും അരങ്ങേറ്റം നടത്തി. കലാനിലയം ഗോപി ആശാന്റെ കീഴില്‍ രണ്ടു വര്‍ഷം അഭ്യസിച്ച ശേഷമാണ് ഇരുവരും അരങ്ങിലെത്തിയത്. കഥകളിയില്‍ പുരുഷവേഷമായി അരങ്ങിലെത്തണമെന്നതാണ് ഗിരിജ മാധവന്റെ ഏറ്റവും വലിയ ആഗ്രഹം.
Keywords: Kathakali, Actress Manju Warrier, Mother, Arangettam
COMMENTS