തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 47,229 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 47,229 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.69 ആണ്. ഇതുവരെ ആകെ 1,30,13,503 സാമ്പിളുകളാണ് പരിശോധിച്ചത്.
കണ്ണൂര്‍ 285 (192)
എറണാകുളം 220 (208)
മലപ്പുറം 207 (202)
തൃശൂര്‍ 176 (172)
കാസര്‍ഗോഡ് 163 (136)
തിരുവനന്തപുരം 147 (91)
കോട്ടയം 139 (124)
കൊല്ലം 127 (119)
ആലപ്പുഴ 93 (92)
പത്തനംതിട്ട 82 (72)
വയനാട് 64 (61)
പാലക്കാട് 63 (28)
ഇടുക്കി 47 (45).
യുകെയില്‍ നിന്നു വന്ന ഒരാള്‍ക്ക് 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 109 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.
12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4579 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്. 1931 പേര് സമ്പര്‍ക്ക രോഗികളാണ്. 170 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കാസര്‍കോട് 12, എറണാകുളം 4, കണ്ണൂര്‍ 3, കോഴിക്കോട് 2, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെ 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ചികിത്സയിലായിരുന്ന 1853 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തിരുവനന്തപുരം 174, കൊല്ലം 148, പത്തനംതിട്ട 139, ആലപ്പുഴ 45, കോട്ടയം 122, ഇടുക്കി 25, എറണാകുളം 326, തൃശൂര്‍ 155, പാലക്കാട് 85, മലപ്പുറം 166, കോഴിക്കോട് 257, വയനാട് 35, കണ്ണൂര്‍ 140, കാസര്‍ഗോഡ് 36 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
24,582 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,88,522 പേര് ഇതുവരെ രോഗമുക്തി നേടി. 1,29,264 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,25,392 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3872 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
524 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രണ്ടു പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയില്ല. ആകെ 357 ഹോട്ട് സ്പോട്ടുകളാണുള്ളത്.
COMMENTS