തിരുവനന്തപുരം: സി.പി.എമ്മിന്റെ കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും സ്വര്‍ണം കള്ളക്കടത്ത് നടത്താമെന്ന അവസ്ഥയാണുള്ളതെന്നു കോണ്‍ഗ്ര...
തിരുവനന്തപുരം: സി.പി.എമ്മിന്റെ കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും സ്വര്‍ണം കള്ളക്കടത്ത് നടത്താമെന്ന അവസ്ഥയാണുള്ളതെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ ചില സംസ്ഥാനങ്ങളില്‍ സഹകരണം നിലനില്‍ക്കുന്നതിനാല്‍ രാഹുല്‍ പൊതുവേ ഇടതു പക്ഷത്തെ ആക്രമിക്കാറില്ലായിരുന്നു. എന്നാല്‍, ഇന്നു രാഹുല്‍ സിപിഎമ്മിനെയും ഇടതു സര്‍ക്കാരിനെയും കടന്നാക്രമിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ ശംഖുംമുഖത്തെ സമാപന സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രസംഗം.
തനിക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന ആര്‍.എസ്.എസും ബി.ജെ.പിയും സി.പി.എമ്മിനെ സംരക്ഷിക്കുകയാണ്. കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. ആര്‍ക്കുവേണ്ടിയാണ് മികച്ചതാക്കുമെന്ന് അവര്‍ പറയുന്നതെന്ന് വ്യക്തമാകുന്നില്ല.
കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടിയോ ഇടതുസംഘടനകള്‍ക്കുവേണ്ടിയോ സര്‍ക്കാരിനെ മികച്ചതാക്കുമെന്ന് പറയുന്നതെന്ന് വ്യക്തമാകുന്നില്ല. ഇടതു പസ്ഥാനത്തില്‍ അംഗമാണെങ്കില്‍ എല്ലാ ജോലിയും നിങ്ങള്‍ക്ക് കിട്ടും. ചെങ്കെടി പിടിച്ചാല്‍ എത്ര സ്വര്‍ണം വേണമെങ്കിലും കടത്താം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്നുവരെ നിങ്ങള്‍ക്ക് സ്വര്‍ണം കള്ളക്കടത്തു നടത്താം.
ചെങ്കൊടി പിടിക്കാത്ത ഒരാളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് സെക്രട്ടേറിയറ്റിന്റെ മുന്നിലിരുന്ന് നിലവിളിക്കേണ്ട അവസ്ഥയാണ്. സമരം കിടക്കുന്നവര്‍ തന്റെ പാര്‍ട്ടിക്കാരല്ലെന്നതിനാല്‍ മുഖ്യമന്ത്രി സംസാരിക്കാന്‍ പോലും കൂട്ടാക്കുന്നില്ല. സമരം കിടക്കുന്നവര്‍ മരിച്ചാലും സംസാരിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. അങ്ങനെ വരുമ്പോള്‍ സ്വജനപക്ഷപാതത്തെ നേരിടാന്‍ നിരാഹാര സത്യഗ്രഹമെന്ന സമരമുറ സ്വീകരിക്കേണ്ടിവരും. സി.പി.എം ആക്രമണത്തെ കോണ്‍ഗ്രസ് ഭയക്കുന്നുമില്ല.
മോഡി സര്‍ക്കാര്‍ തൊഴില്‍ ദാതാക്കളുടെ നട്ടെല്ല് തകര്‍ത്തു. കര്‍ഷക വിരുദ്ധമാണ് കാര്‍ഷിക നിയമങ്ങള്‍. കര്‍ഷകരെ ഭീകരരായി കേന്ദ്ര സര്‍ക്കാര്‍ മുദ്രകുത്തുന്നു. യു.ഡി.എഫിന്റെ പ്രകടനപത്രിക ജനങ്ങളുടെ പ്രകടനപത്രികയായിരിക്കും. എല്ലാവര്‍ക്കും സൗജന്യ ചികിത്സ എന്ന വാഗ്ദാനം പ്രകടനപത്രികയില്‍ ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.
കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരായ കേസുകളുടെ അന്വേഷണം എന്തുകൊണ്ടാണ് ഇഴഞ്ഞു നീങ്ങുന്നതെന്ന് എല്ലാവരും ആലോചിക്കണം. ഇ.ഡിയും സി.ബി.ഐയും എന്തുകൊണ്ടാണ് ഇവരെ ആക്രമിക്കാത്തത്? ബി.ജെ.പിക്കെതിരായി സംസാരിച്ചാല്‍ നിങ്ങള്‍ ആക്രമിക്കപ്പെടും. അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കുമെതിരെ പോരാടുന്ന തന്നെ ഓരോ നിമിഷവും ആക്രമിക്കുകയാണ്.
കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്കെതിരെയുമുള്ള കേസന്വേഷണം എന്തുകൊണ്ടാണ് ഇഴഞ്ഞു നീങ്ങുന്നത് നിങ്ങള്‍ ആലോചിക്കണം. സി.ബി.ഐയും ഇ.ഡിയും എന്തുകൊണ്ട് ഇടതുപക്ഷ സര്‍ക്കാരിനെ ആക്രമിക്കാതെ വിടുന്നത്. നിങ്ങള്‍ ബി.ജെ.പിയ്ക്കെതിരെ പോരാടിക്കൊണ്ടിരുന്നാല്‍ നിങ്ങള്‍ എല്ലായിപ്പോഴും ആക്രമിക്കപ്പെടുമെന്നും രാഹുല്‍ പറഞ്ഞു.
COMMENTS