പുതുച്ചേരി: പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക്. കഴിഞ്ഞ ദിവസം ഭൂരിപക്ഷം നഷ്ടമായ മുഖ്യമന്ത്രി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍...
പുതുച്ചേരി: പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക്. കഴിഞ്ഞ ദിവസം ഭൂരിപക്ഷം നഷ്ടമായ മുഖ്യമന്ത്രി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെ വീണതിനു പിന്നാലെയാണ് നടപടി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷം താത്പര്യം അറിയിക്കാത്തതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
വരുന്ന ഏപ്രില്‍ - മേയ് മാസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഇവിടെ രാഷ്ട്രപതി ഭരണം തുടരാനാണ് സാധ്യത. കോണ്‍ഗ്രസിന്റെ അഞ്ച് എം.എല്‍.എമാരടക്കം ഭരണപക്ഷത്തുനിന്ന് ആറ് എം.എല്‍.എമാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് നാരായണസ്വാമി സര്‍ക്കാര്‍ രാജിവയ്ക്കേണ്ടിവന്നത്.
Keywords: President's rule, Puducherry, Niyamasabha election, Government
COMMENTS