സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍....
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.
മത്സരിക്കില്ല എന്നത് വ്യക്തിപരമായ തീരുമാനമാണ്. മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്നും ഒരു ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
മത്സര സന്നദ്ധത കോടിയേരി പാര്‍ട്ടിയെ അറിയിച്ചതായി നേരത്തെ വര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, കോടിയേരി മത്സരിക്കുന്നതിനോട് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു താത്പര്യമില്ലെന്നാണ് അറിയുന്നത്.
കോടിയേരിയുടെ മകന്‍ ബിനീഷ് മയക്കു മരുന്നു കേസില്‍ അറസ്റ്റിലായി മാസങ്ങളായി ജയിലില്‍ കഴിയുകയാണ്. ഇതിനെ തുടര്‍ന്നാണ് കോടിയേരിക്കു സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവന്നതും. ഈ ഘട്ടത്തില്‍ കോടിയേരി മത്സരിച്ചാല്‍ എതിരാളികള്‍ അത് ആയുധമാക്കുമെന്ന ഭയം പാര്‍ട്ടിക്കുമുണ്ട്.
തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കില്‍ സിപിഎം രാഷ്ട്രീയത്തില്‍ താന്‍ അപ്രസക്തനാവുമെന്ന ഭയവും കോടിയേരിക്കുണ്ട്. പിണറായിക്കു ശേഷം മുഖ്യമന്ത്രി പദം സ്വപ്‌നം കാണുന്നുണ്ട് കോടിയേരി. ആ മോഹം സഫലമാവാതെ പോകുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ട്.
Keywords: Kodiyeri Balakrishnan, CPM, Election
COMMENTS