മുംബൈ: ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലിഖാനും കരീന കപൂറിനും രണ്ടാമതൊരു കുഞ്ഞുകൂടി പിറന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് കരീന രണ്ടാമതൊരു ആണ്‍കുഞ...
മുംബൈ: ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലിഖാനും കരീന കപൂറിനും രണ്ടാമതൊരു കുഞ്ഞുകൂടി പിറന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് കരീന രണ്ടാമതൊരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
2016 ല്‍ പിറന്ന ഇവരുടെ ആദ്യത്തെ കുട്ടി തൈമൂര്‍ ജനിച്ചപ്പോള്‍ മുതല്‍ തന്നെ പേരു കാരണം പ്രശസ്തി നേടിയിരുന്നു. പിന്നീട് തൈമൂര്‍ സോഷ്യല്‍ മീഡിയയിലും താരമാകുകയായിരുന്നു.
രണ്ടു കുട്ടികളുടെ അമ്മയായിട്ടും കരീന ഇപ്പോഴും സിനിമാ - പരസ്യ രംഗത്തെ തിരക്കുള്ള നടിയാണ്. താര ദമ്പതികള്‍ക്ക് ആശംസയുമായി സിനിമാ പ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിപ്പേര്‍ രംഗത്തെത്തി.
COMMENTS