തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ മുഖ്യപ്രതിയെന്ന് കേസിലെ ഒന്നാംപ്രതി രതീഷ് ഹൈക്കോടതിയില്‍. ഹൈക്കോടതിയില്‍ അറസ്റ്റ് ഒ...
തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ മുഖ്യപ്രതിയെന്ന് കേസിലെ ഒന്നാംപ്രതി രതീഷ് ഹൈക്കോടതിയില്‍. ഹൈക്കോടതിയില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് രതീഷ് ഈ വിവരം പറയുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയത് സരിതയാണെന്നും അവരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്നും രതീഷ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.
താന്‍ ഈ വിഷയത്തില്‍ നിരപരാധിയാണെന്നും കേസിലെ മറ്റു പ്രതികളായ ഷാജു പാലിയോടും സരിതയുമാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരെന്നും രതീഷ് പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന തന്നെ രാഷ്ട്രീയമായി നേരിടാനാണ് തനിക്കെതിരെയുള്ള പരാതിയെന്നും രതീഷ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.
Keywords: Job fraud case, Saritha, Ratheesh, Anticipatory bail, Highcourt
COMMENTS