ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക ദേശീയപാത ഉപരോധം ഇന്ന് നടക്കും. കര്‍ഷക സമരം 72 -ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് കര്...
ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക ദേശീയപാത ഉപരോധം ഇന്ന് നടക്കും. കര്‍ഷക സമരം 72 -ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് കര്‍ഷകര്‍ പുതിയ പ്രക്ഷോഭത്തിലേക്ക് കടക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം മൂന്നു മണി വരെയാണ് ഉപരോധം.
സമാധാനപരമായി ഉപരോധം നടത്തണമെന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അവശ്യ സര്‍വീസുകളെ കടത്തിവിടാനും ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഡല്‍ഹിയില്‍ ഉപരോധം ഇല്ല.
ഉപരോധത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്ക് ഉപരോധം വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തികളില്‍ വന്‍സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
Keywords: Farmers road protest, Today, Delhi, Congress, Delhi
COMMENTS