രാജസ്ഥാന്: കര്‍ഷകരുടെ സമരം മുന്നേറുന്നതിനിടയില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. ട്രാക്ടറുകളുമായി പാര്‍ല...
രാജസ്ഥാന്: കര്‍ഷകരുടെ സമരം മുന്നേറുന്നതിനിടയില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. ട്രാക്ടറുകളുമായി പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷമാണ് നടപടി.
കര്‍ഷകര്‍ 40 ലക്ഷം ട്രാക്ടറുകളുമായി പാര്‍ലമെന്റ് വളയുമെന്നും ഇന്ത്യാഗേറ്റിനു സമീപത്തെ പാര്‍ക്കുകള്‍ ഉഴുതുമറിച്ച് അവിടെ കൃഷി നടത്തുമെന്നും ടിക്കായത്ത് വ്യക്തമാക്കി.
രാജസ്ഥാനിലെ സികാറില്‍ സംയുക്ത കിസാന്‍ മോര്‍ച്ച സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Keywords: Farmers leader, Tractor rally, Delhi march
COMMENTS