കാര്‍ഷിക നിയമം ഇങ്ങനെ നടപ്പാക്കേണ്ടെന്നു സുപ്രീം കോടതി, കേന്ദ്രത്തിനു തിരിച്ചടി, കമ്മിറ്റി റിപ്പോര്‍ട്ടു വരുന്നതു വരെ നിയമം നടപ്പാക്കരുതെന്നു പരമോന്നത നീതിപീഠം

അഭിനന്ദ് ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ  കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കമ്മിറ്...


അഭിനന്ദ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ  കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും അതിന്റെ റിപ്പോര്‍ട്ട് വരുന്നതുവരെ നിയമങ്ങള്‍ നടപ്പാക്കരുതെന്നും സുപ്രീം കോടതി.

ഇപ്പറഞ്ഞ കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്‍ കോടതിക്ക് അതു ചെയ്യേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു.

സമാധാനപരമായി നടക്കുന്ന സമരം കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന രീതിയേയും കോടതി വിമര്‍ശിച്ചു. കര്‍ഷക സമരങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിശിതവിമര്‍ശനം.

കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കണം. കാര്‍ഷിക നിയമം ഈ രീതിയില്‍ നടപ്പാക്കണോ എന്നും കോടതി ചോദിച്ചു. നിയമത്തെക്കുറിച്ചു നിരവധി സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി.

ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍, എന്ത് ചര്‍ച്ചയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കമ്മിറ്റിയെ നിയമിക്കണം.  അവരുടെ റിപ്പോര്‍ട്ട് വരുന്നതുവരെ നിയമങ്ങള്‍ നടപ്പാക്കരുത്. രണ്ടുകൂട്ടരും നിലപാടില്‍ മാറ്റമില്ലാതെ തുടരുന്നത് ചോര വീഴ്ത്തും. അതു കാണാന്‍ കോടതിക്കു താത്പര്യമില്ല. അനുദിനം സ്ഥിതി വഷളാവുന്നു. ആളുകള്‍ മരിച്ചുവീഴുന്നു. എന്നിട്ടും നിയമം നടപ്പാക്കാന്‍ ശഠിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു.

നിയമം സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ. കെ വേണുഗോപാല്‍ വാദിച്ചു. അധികാര പരിധി കടന്നു സഭ പാസ്സാക്കുന്ന നിയമം, പൗരന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന നിയമം, ഭരണഘടനയിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായിട്ടുള്ള നിയമം എന്നിവ മാത്രമേ റദ്ദാക്കാന്‍ സുപ്രീം കോടതിക്ക് അവകാശമുള്ളൂ എന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം.

എന്നാല്‍, ആവശ്യമെന്നു വരുന്ന ഘട്ടത്തില്‍ സുപ്രീം കോടതിക്ക് ഇടപെടാന്‍ അധികാരമുണ്ടെന്നുഅറ്റോര്‍ണി ജനറലിനെ ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു. മഹാരാഷ്ട്രയില്‍ മറാത്ത സംവരണം സ്റ്റേ ചെയ്തത് ഇതിലൊന്നും പെടാത്ത കാര്യത്തിലായിരുന്നുവെന്നും കോടതിക്ക് ആവശ്യമെങ്കില്‍ ഇടപെടാമെന്നും അറ്റോര്‍ണി ജനറലിനെ ജസ്റ്റിസ് ബോബ്‌ഡെ ഓര്‍മിപ്പിച്ചു.

ഇതോടെ, അറ്റോര്‍ണി ജനറല്‍ പുതിയ നിലപാടിലേക്കു മാറി. നിയമം കോടതി സ്‌റ്റേ ചെയ്യുകയാണെങ്കില്‍ സമരം അവസാനിപ്പിക്കാനും ഉത്തരവിടണമെന്നായി വേണുഗോപാല്‍. അതു രണ്ടും രണ്ടു വിഷയമാണെന്നഉം സമാധാനപരമായി നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനുള്ള തീരുമാനം ഒഴിവാക്കാമെന്നു കര്‍ഷകര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.

Keywords: India, Agriculture Law, Supreme Court


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: കാര്‍ഷിക നിയമം ഇങ്ങനെ നടപ്പാക്കേണ്ടെന്നു സുപ്രീം കോടതി, കേന്ദ്രത്തിനു തിരിച്ചടി, കമ്മിറ്റി റിപ്പോര്‍ട്ടു വരുന്നതു വരെ നിയമം നടപ്പാക്കരുതെന്നു പരമോന്നത നീതിപീഠം
കാര്‍ഷിക നിയമം ഇങ്ങനെ നടപ്പാക്കേണ്ടെന്നു സുപ്രീം കോടതി, കേന്ദ്രത്തിനു തിരിച്ചടി, കമ്മിറ്റി റിപ്പോര്‍ട്ടു വരുന്നതു വരെ നിയമം നടപ്പാക്കരുതെന്നു പരമോന്നത നീതിപീഠം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVqMFkYf_Mc41H6slexQSpe4A3N0okhXOkjXyClieeU2r0w4wbiK0UeTM-xwQz8LXjX3Wuqqj5aDORNryTrVbvULpwYKEzcT825w-HKtdj8B3vFJ6qQBuGmB0keaf28b9w422wWrQTI2Wf/s320/sc.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVqMFkYf_Mc41H6slexQSpe4A3N0okhXOkjXyClieeU2r0w4wbiK0UeTM-xwQz8LXjX3Wuqqj5aDORNryTrVbvULpwYKEzcT825w-HKtdj8B3vFJ6qQBuGmB0keaf28b9w422wWrQTI2Wf/s72-c/sc.png
www.vyganews.com
https://www.vyganews.com/2021/01/sc-against-agri-laws.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/01/sc-against-agri-laws.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy