തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാനുള്ള സമയം നീട്ടി നല്‍കിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്താനൊരുങ്ങി സ്വകാര്യ ബസുടമകള്‍. നികുതി അടയ്...
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാനുള്ള സമയം നീട്ടി നല്‍കിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്താനൊരുങ്ങി സ്വകാര്യ ബസുടമകള്‍. നികുതി അടയ്ക്കാനുള്ള സമയം നീട്ടി നല്‍കിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തുമെന്ന് ബസുടമകള്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെ അറിയിച്ചു.
നികുതി അടയ്ക്കാനുള്ള സമയം ഈ മാസം 30 ന് അവസാനിക്കാനിരിക്കെയാണ് നടപടി. ഇന്ധന വില കുത്തനെ ഉയരുന്നത് പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് ബസുടമകള്‍ വ്യക്തമാക്കി.
അതേസമയം ഇന്ധനവില കുത്തനെ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത് ആലോചനയിലില്ലെന്നും നികുതിയുടെ കാര്യത്തില്‍ തനിച്ച് തീരുമാനമെടുക്കാനാവില്ലെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
Keywords: Private bus oweners, Transport minister, Crisis
COMMENTS