ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. നാലാം ടെസ്റ്റില്‍ മൂന്നു വിക്കറ്റിന് ഇന്ത്യ ...
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. നാലാം ടെസ്റ്റില്‍ മൂന്നു വിക്കറ്റിന് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തി. ഇതോടെ ബോര്‍ഡര്‍ഗവാസ്കര്‍ ടെസ്റ്റ് പരമ്പര 2 - 1 ന് ഇന്ത്യ സ്വന്തമാക്കി.
യുവതാരങ്ങളുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് ഈ ചരിത്രവിജയം നേടിക്കൊടുത്തത്. റിഷഭ് പന്താണ് മാന്‍ ഒഫ് ദ മാച്ച്. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഒസീസിനെ പരാജയപ്പെടുത്തി ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. 2018 - 19 പരമ്പരയിലാണ് ആദ്യമായി പരാജയപ്പെടുത്തുന്നത്.
Keywords: Test cricket, India Vs Australia, Won, 2-1
COMMENTS