കൊച്ചി: സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഉപയോഗിച്ചിരുന്ന രഹസ്യ സിം കാര്‍ഡിന്റെ ഉടമയെ ചോദ്യംചെയ്യലിന് വിളിപ്പിച്ച് കസ്റ്റംസ്. ഇന്നു രാവിലെ പത്തരയ...
കൊച്ചി: സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഉപയോഗിച്ചിരുന്ന രഹസ്യ സിം കാര്‍ഡിന്റെ ഉടമയെ ചോദ്യംചെയ്യലിന് വിളിപ്പിച്ച് കസ്റ്റംസ്. ഇന്നു രാവിലെ പത്തരയോടെ സിം കാര്‍ഡ് ഉടമയായ പൊന്നാനി സ്വദേശി നാസര്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി.
സ്പീക്കര്‍ - സ്വപ്ന സുരേഷ് ബന്ധം പുറത്തായതു മുതല്‍ ഈ സിംകാര്‍ഡ് ഇട്ട ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു.
ഇയാള്‍ എടുത്ത സിം കാര്‍ഡ് കവര്‍ പൊട്ടിക്കാതെ തന്നെ സ്പീക്കര്‍ക്ക് കൈമാറുകയായിരുന്നു. വിദേശത്തായിരുന്ന നാസര്‍ മന്ത്രി കെ.ടി ജലീല്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന് എന്നിവരുമായി അടുത്ത സൗഹൃദമുള്ളയാളാണ്.
Keywords: Customs, Speaker, Sim card
COMMENTS