മുംബൈ: ബോളിവുഡ് ഗായകനും നടനുമായ ആദിത്യ നാരായണ്‍ വിവാഹിതനായി. തെലുങ്ക് ചിത്രം രാഘവേന്ദ്രയിലൂടെ ശ്രദ്ധേയയായ നടി ശ്വേത അഗര്‍വാള്‍ ആണ് വധു. ഗായക...
മുംബൈ: ബോളിവുഡ് ഗായകനും നടനുമായ ആദിത്യ നാരായണ്‍ വിവാഹിതനായി. തെലുങ്ക് ചിത്രം രാഘവേന്ദ്രയിലൂടെ ശ്രദ്ധേയയായ നടി ശ്വേത അഗര്‍വാള്‍ ആണ് വധു. ഗായകന് ഉദിത് നാരായണിന്റെ മകനാണ് ആദിത്യ.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുംബയില്‍ വച്ചായിരുന്നു വിവാഹം. ബാലതാരമായും ആദിത്യ തിളങ്ങിയിരുന്നു.
ശാപിത് എന്ന സിനിമയിലൂടെയാണ് ആദിത്യ നടനായത്. ഈ സിനിമയിലെ നായിക ശ്വേതയായിരുന്നു.
അന്തരിച്ച നടന് സുശാന്ത് സിങ്ങിന്റെ അവസാന ചിത്രം ദില്‍ ബേച്ചാരയിലെ ഗാനങ്ങളാണ് ആദിത്യ അവസാനമായി പാടിയത്.
Keywords: Singer Aditya Narayan, Shwetha Agarwal, Marriage, Udit Narayan
COMMENTS