കോഴിക്കോട്∙ കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ പതിനഞ്ചാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായ ഐഎൻഎൽ നേതാവ് അബ്ദുൽ റഷീദിന് ഒരു വോട്ടുപോലും കിട്ടിയില്ല....
കോഴിക്കോട്∙ കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ പതിനഞ്ചാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായ ഐഎൻഎൽ നേതാവ് അബ്ദുൽ റഷീദിന് ഒരു വോട്ടുപോലും കിട്ടിയില്ല. ഇതേസമയം, ഇടതു മുന്നണി സീറ്റ് നിഷേധിച്ച കാരാട്ട് ഫെെസൽ വൻ മാർജിനിൽ വിജയിച്ചു. ഇടതു വോട്ടെല്ലാം ഫെെസലിന് കിട്ടിയെന്നാണ് വ്യക്തമാവുന്നത്.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കാരാട്ട് ഫൈസലിന് 568 വോട്ടു ലഭിച്ചു. എൽഡിഎഫ് പിന്തുണയോടെ മത്സരിക്കാനിരുന്ന ഫെെസലിനെ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഇടതുമുന്നണി ഫൈസലിനുള്ള പരസ്യ പിന്തുണ പിൻവലിച്ച് ഐഎൻഎൽ നേതാവ് ഒ.പി റഷീദിനെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. റഷീദ് പേരിനു മാത്രമാണ് പ്രചരണത്തിനിറങ്ങിയത്.
മുസ്ലിം ലീഗിലെ കെ.കെ.എ. കാദർ 495 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. എൻഡിഎ സ്ഥാനാർഥി പി.ടി. സദാശിവന് 50 വോട്ട് കിട്ടി.
Keywords; Karat Faizal, Koduvalli, gold Smuggling, Panchayatelelction
COMMENTS