തിരുവനന്തപുരം: കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് പ്രേരിപ്പിച്ചു എന്ന തരത്തില്‍ പ്രചരിച്ച ശബ്ദസന്ദേശം തന...
തിരുവനന്തപുരം: കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് പ്രേരിപ്പിച്ചു എന്ന തരത്തില്‍ പ്രചരിച്ച ശബ്ദസന്ദേശം തന്റേതു തന്നെയെന്ന് വീണ്ടും ഉറപ്പിച്ച് സ്വപ്ന സുരേഷ്. കഴിഞ്ഞ ദിവസം കസ്റ്റംസിന് നല്കിയ മൊഴിയിലാണ് സ്വപ്ന ഈ വിവരം വ്യക്തമാക്കിയത്.
അതേസമയം ശബ്ദസന്ദേശം സ്വപ്നയുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാവില്ല എന്നായിരുന്നു ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്.
ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ വിവരം കിട്ടിയതായാണ് സൂചന. ഓഗസ്റ്റ് ആറിനു നടന്ന ഫോണ്‍ സംഭാഷണമാണ് ഇതെന്നും ഇതിനു നേതൃത്വം നല്‍കിയത് സ്പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായിരുന്നു എന്നും സൂചനയുണ്ട്.
സ്വപ്ന ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ അഞ്ചു വനിതാ പൊലീസുകാരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരുടെ സഹായത്തോടെയാണ് സംഭവം നടന്നതെന്നും വിവരമുണ്ട്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാല് മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായും വായിച്ചു നോക്കാനാനുവദിക്കാതെ തന്റെ മൊഴിപ്രസ്താവന അവര്‍ ഒപ്പിട്ടുവാങ്ങിയതായുമാണ് സ്വപ്നയുടേതെന്ന തരത്തില്‍ പ്രചരിച്ച ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം.
Keywords: Swapna Suresh, Gold smuggling, Customs, Audio clip
COMMENTS