കൊച്ചി: ഉത്ര കൊലക്കേസ് പ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ഓഗസ്റ്റ് 14 ന് കുറ്റപത്രം സമര്‍പ്പിച്ച...
കൊച്ചി: ഉത്ര കൊലക്കേസ് പ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ഓഗസ്റ്റ് 14 ന് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിചാരണ തുടങ്ങുന്നതിനു മുന്‍പാണ് കോടതി നടപടി.
അതേസമയം വിചാരണയ്ക്ക് മുന്‍പായി മൂന്നു ദിവസം അഭിഭാഷകരുമായി ജയിലിന് പുറത്ത് ചര്‍ച്ച നടത്താന്‍ കോടതി പ്രതിക്ക് അനുവാദം നല്‍കി.
നവംബര്‍ 13 മുതല്‍ മൂന്നു ദിവസത്തേക്കാണ് അനുമതി. കൊല്ലത്ത് ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ ഏക പ്രതിയാണ് സൂരജ്.
Keywords: Uthra murder case, Kollam, Suraj, Snake, Husband
COMMENTS