ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എം.പിക്കെതിരെ സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഹര്‍ജി ബാലിശമാണെന...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എം.പിക്കെതിരെ സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഹര്‍ജി ബാലിശമാണെന്ന് ചൂണ്ടിക്കാട്ടി സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴയും സുപ്രീംകോടതി വിധിച്ചു.
രാഹുല്‍ ഗാന്ധി മത്സരിച്ചു ജയിച്ച വയനാട്ടിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് സരിത സുപ്രീംകോടതിയെ സമീപിച്ചത്.
ഇതേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിതയും നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സരിതയുടെ അപേക്ഷ തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
നേരത്തെ ഇതേ ആവശ്യവുമായി സരിത ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയും ഹര്‍ജി തള്ളുകയായിരുന്നു.
Keywords: Supreme court, Rahul Gandhi, Saritha Nair, Wayanad loksabha election
COMMENTS