പൊലീസിനെ വിശ്വസിച്ചിറങ്ങി, മുഖ്യമന്ത്രിക്കു വീണ്ടും തിരച്ചടി, നിയമഭേദഗതി പിന്‍വലിക്കുന്നത് കേന്ദ്ര നേതൃത്വം കണ്ണുരുട്ടിയതിനു പിന്നാലെ

സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: പുതിയ പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കേണ്ടിവന്നത് സര്‍ക്കാരിന് കനത്ത ക്ഷീണമായി മാറുകയാണ്....


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: പുതിയ പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കേണ്ടിവന്നത് സര്‍ക്കാരിന് കനത്ത ക്ഷീണമായി മാറുകയാണ്. സര്‍ക്കാരിന്റെ കാലം അവസാനിക്കാനിരിക്കെ, തിരക്കിട്ട് ഇത്തരമൊരു നീക്കം നടത്തിയതില്‍ സിപിഎം കേന്ദ്ര നേതൃത്വം തിരുത്തല്‍ നടപടിയുമായി വന്നതോടെയാണ് മുഖ്യമന്ത്രിക്കു പിന്നാക്കം പോകേണ്ടിവന്നത്.

പഞ്ചായത്തു തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ ഇത്തരമൊരു നിയമഭേദഗതി വരുത്തുന്നത് സര്‍ക്കാരിന് വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തി. ഇക്കാര്യത്തില്‍ മുന്നണിയിലെ ഘടക കക്ഷികളും ശക്തമായ എതിര്‍പ്പുയര്‍ത്തിയതോടെ നിയമഭേദഗതി എളുപ്പമല്ലെന്നു മുഖ്യമന്ത്രി തിരിച്ചറിയുകയായിരുന്നു.

നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍  നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ടശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ എന്നും വിജയന്‍ പ്രസ്താവനയില്‍ പറയുന്നു.

പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍  സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പൊലീസ് നിയമത്തില്‍  ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വ്യാഖ്യാനം.

അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷിണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍  ഉളവാക്കുന്നത്. 

കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പൊലീസ് ആക്ട് ഭേദഗതി  വരുത്തണമെന്ന് ആലോചിച്ചത്.

ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും ആശങ്ക പ്രകടപ്പിച്ചു. ഈ സാഹചര്യത്തില്‍  നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. 

സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മാനവികതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍  ഏര്‍പ്പെടുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു എന്നാണ് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറയുന്നത്.

എന്നാല്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ തിരുത്തലുമായി വരികയും സംസ്ഥാനത്ത് പ്രതിപക്ഷം ഒന്നടങ്കം സമരരംഗത്ത് ഇറങ്ങുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിയമഭേദഗതി വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിച്ചത്. ഇതിനു പുറമേ, ഷിബു ബേബി ജോണും മറ്റും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

നേരത്തേ, പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്കുന്ന കമ്മിഷണറേറ്റ് രൂപീകരണ തീരുമാനം വന്നപ്പോഴും സമാനമായ എതിര്‍പ്പുണ്ടാവുകയും മുഖ്യമന്ത്രിക്കു പിന്നാക്കം പോകേണ്ടിവരികയും ചെയ്തിരുന്നു. പൊലീസ് നേതൃത്വത്തെ മാത്രം കണ്ണുമടച്ചു വിശ്വസിച്ച്, അവര്‍ പറയുന്നതു കേട്ടിറങ്ങി ഇതു രണ്ടാം തവണയാണ് മുഖ്യമന്ത്രിക്ക് തിരിച്ചടി നേരിടേണ്ടിവരുന്നത്.

Keywords: Pinarayi Vijayan, CPM, LDF, Ordinance, Kerala

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5021,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10955,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: പൊലീസിനെ വിശ്വസിച്ചിറങ്ങി, മുഖ്യമന്ത്രിക്കു വീണ്ടും തിരച്ചടി, നിയമഭേദഗതി പിന്‍വലിക്കുന്നത് കേന്ദ്ര നേതൃത്വം കണ്ണുരുട്ടിയതിനു പിന്നാലെ
പൊലീസിനെ വിശ്വസിച്ചിറങ്ങി, മുഖ്യമന്ത്രിക്കു വീണ്ടും തിരച്ചടി, നിയമഭേദഗതി പിന്‍വലിക്കുന്നത് കേന്ദ്ര നേതൃത്വം കണ്ണുരുട്ടിയതിനു പിന്നാലെ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_YRotF4Nn0hKoHJH4RHciDUpMMDaxPWjKWlxLRCCQyJ_LbUQK-SMVeKgDE3qGp6IdwFQ4Nrss93yw5RtGCcVplVu5BI5ShPV-zvJZmzAc1fk74eGGE4cAGkC4ZzmGvuvmrW1Sq20vgMxa/w640-h390/pinarayi.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_YRotF4Nn0hKoHJH4RHciDUpMMDaxPWjKWlxLRCCQyJ_LbUQK-SMVeKgDE3qGp6IdwFQ4Nrss93yw5RtGCcVplVu5BI5ShPV-zvJZmzAc1fk74eGGE4cAGkC4ZzmGvuvmrW1Sq20vgMxa/s72-w640-c-h390/pinarayi.png
www.vyganews.com
https://www.vyganews.com/2020/11/pinarayi-vijayan-in-trouble-over.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/11/pinarayi-vijayan-in-trouble-over.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy