ശ്രീനഗര്‍: ജമ്മു കശ്മീരിലെ നഗ്രോട്ടയില്‍ ബാന്‍ ടോള്‍ പ്ലാസയ്ക്കും സമീപം നാലു ഭീകരരെ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ചു. ഒരു സൈനികന്റെ കഴുത...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നഗ്രോട്ടയില്‍ ബാന്‍ ടോള്‍ പ്ലാസയ്ക്കും സമീപം നാലു ഭീകരരെ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ചു.
ഒരു സൈനികന്റെ കഴുത്തില്‍ വെടിയേറ്റു. അദ്ദേഹത്തിന്റെ നില ഇപ്പോള്‍ സുരക്ഷിതമാണെന്നു പൊലീസ് അറിയിച്ചു.
ശ്രീനഗര്‍-ജമ്മു ദേശീയപാത പൊലീസ് അടച്ചിരിക്കുകയാണ്. രണ്ട് മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ഒളിച്ചു കടക്കാന്‍ ശ്രമിച്ച ഭീകരരുമായാണ് സേന ഏറ്റുമുട്ടിയത്.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കൂടുതല്‍ ഭീകരര്‍ സംഘഘത്തിലുണ്ടാകാമെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്.#WATCH Jammu and Kashmir: An encounter is underway near Ban toll plaza in Nagrota, Jammu. Security tightened, Jammu-Srinagar National Highway closed. More details awaited.
— ANI (@ANI) November 19, 2020
(Visuals deferred by unspecified time) pic.twitter.com/PYI1KI0ykH
ടോള്‍ പ്ലാസയ്ക്ക് സമീപം സുരക്ഷാ സേന ട്രക്ക് തടഞ്ഞും പരിശോധിധിക്കുന്നതിനിടെ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പിനിടെ ഭീകരര്‍ സമീപത്തെ വനമേഖലയിലേക്ക് ഓടിപ്പോയി. പിന്തുടര്ന്നു ചെന്ന സേന ഭീകരരെ വകവരുത്തുകയായിരുന്നു. കൂട്ടത്തില്‍ രക്ഷപ്പെട്ടവര്ക്കായാണ് തിരച്ചില്‍ നടത്തുന്നത്.
ഭീകരര്‍ വന്ന ട്രക്കില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളുടെയും വലിയ ശേഖരവും കണ്ടെടുത്തു.
ജമ്മു കശ്മീര്‍ പൊലീസ്, സിആര്‍പിഎഫ്, കരസേന എന്നിവര്‍ സംയുക്തമായാണ് ഭീകരരെ നേരിട്ടത്.
Keywords:Encounter, Ban toll plaza, Jammu, Nagrota, Terrorists, Jammu-Srinagar National Highwa, Splinter, The great Indian Army
COMMENTS