സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബാര്‍ കോഴ കേസ് പൊടിതട്ടിയെടുത്ത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ സര്‍ക്കാരിന്റെ ശ്രമം. ബാര്‍ ഉടമ ബിജുര...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബാര്‍ കോഴ കേസ് പൊടിതട്ടിയെടുത്ത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ സര്‍ക്കാരിന്റെ ശ്രമം. ബാര്‍ ഉടമ ബിജുരമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ അടിസ്ഥാനപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിനാണ് സര്‍ക്കാരിന്റെ നീക്കം.
കേന്ദ്ര ഏജന്‍സികളുടെ നിരന്തര അന്വേഷണത്തില്‍ പെട്ടു ഗതിമുട്ടിയ സര്‍ക്കാരിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുന്നതിനാണ് പ്രതിപക്ഷത്തെ കുരുക്കുന്ന കേസുകള്‍ തപ്പിയെടുക്കാനുള്ള ശ്രമം.
ചെന്നിത്തല, ബാബു, ശിവകുമാര്‍ എന്നിവര്‍ക്ക് താന്‍ പണം കൈമാറിയിട്ടുണ്ടെന്ന് ബിജുരമേശ് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ് എടുക്കുന്നത്.
പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കുന്നതിന് അനുമതി ലഭിക്കാനായി ബാര്‍ ഉടമകളില്‍ നിന്ന് 10 കോടി രൂപ പിരിച്ചെടുത്തെന്നും അത് അന്നത്തെ മന്ത്രിയായിരുന്ന കെ ബാബുവിനെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും ബിജുരമേശ് പറഞ്ഞിരുന്നു.അങ്ങനെ പിരിച്ചെടുത്തതില്‍ ഒരു കോടി രൂപ രമേശ് ചെന്നിത്തലയ്ക്കും 50 ലക്ഷം രൂപ കെ ബാബുവിനും 25 ലക്ഷം രൂപ വിഎസ് ശിവകുമാറിനും കൊടുത്തെന്നായിരുന്നു ബിജുരമേശ് വെളിപ്പെടുത്തിയത്.
രഹസ്യാന്വേഷണം നടത്തിയതിന്റെ പിന്നാലെ ഇപ്പോള്‍ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടുന്ന ഫയല്‍ വിജിലന്‍സ് സര്‍ക്കാരിന് കൈമാറിയിരിക്കുകയാണ്. എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം കൂടിയാണ് തിരക്കിട്ട് ഈ കേസ് രൂപകല്പനചെയ്‌തെടുക്കുന്നത്.
വരുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇത് ഒരു ആയുധമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പ്രതിപക്ഷനേതാവ് കൂടി അന്വേഷണ പരിധിയില്‍ വരുന്നതിനാല്‍ ഗവര്‍ണറുടെ അനുമതി അന്വേഷണത്തിന് ആവശ്യമുണ്ട്. ഇതു സംബന്ധിച്ച ഫയല്‍ വിജിലന്‍സ് സെക്രട്ടറി സഞ്ജയ് കൗള്‍ ഗവര്‍ണറുടെ ഓഫീസിന് കൈമാറി. ഗവര്‍ണര്‍ കോവിഡ് ബാധിച്ച് കഴിയുന്നതിനാല്‍ ഫയല്‍ തീരുമാനമായിട്ടില്ല.
ഇപ്പോള്‍ ഇടതു മുന്നണിയിലുള്ള ജോസ് കെ മാണിക്കെതിരെ യും സമാനമായ രീതിയില്‍ ബിജുരമേശ് ആരോപണമുന്നയിച്ചിരുന്നു. പക്ഷേ ഈ വിവരം സര്‍ക്കാര്‍ ട്ടേതായി നടിക്കുന്നില്ല. ബാര്‍കോഴ ആരോപണത്തില്‍ നിന്ന് പിന്മാറാന്‍ അന്ന് മന്ത്രിയായിരുന്ന കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.
Keywords: Bar Case, Ramesh Chennithala, Biju Ramesh, K Babu, VS Sivakumar
COMMENTS