തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ആണ്. ഇന്ന് 26 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4904 പേര് സമ്പര്‍ക്ക രോഗികളാണ്. 643 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 862 (836)
തൃശൂര്‍ 631 (614)
കോഴിക്കോട് 575 (534)
ആലപ്പുഴ 527 (519)
പാലക്കാട് 496 (277)
തിരുവനന്തപുരം 456 (343)
എറണാകുളം 423 (283)
കോട്ടയം 342 (340)
കൊല്ലം 338 (331)
കണ്ണൂര്‍ 337 (244)
ഇടുക്കി 276 (225)
പത്തനംതിട്ട 200 (117)
കാസര്‍കോട് 145 (134)
വയനാട് 114 (107).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-26
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ഗോമതി അമ്മാള്‍ (98), വെങ്ങാനൂര്‍ സ്വദേശി സുരേഷ് കുമാര്‍ (56), തൊളിക്കോട് സ്വദേശി അസ്മ ബീവി (75), ആലപ്പുഴ കാഞ്ഞിരത്തറ സ്വദേശി മന്ദാകിനി (90), കോട്ടയം ചിങ്ങവനം സ്വദേശിനി രമണി തങ്കച്ചന് (62), മേലുകാവ് സ്വദേശിനി ആലീസ് ജോണ്‍ (89), എറണാകുളം അശോകപുരം സ്വദേശി കെ. മാധവന് (74), പെരുമറ്റം സ്വദേശി ടി.എം. യൂസഫ് (52), തൃശൂര്‍ കണിമംഗലം സ്വദേശി ലോനപ്പന് (82), തൃശൂര്‍ സ്വദേശിനി സാവിത്രി (82), ചിറ്റാട സ്വദേശി രഘുനന്ദനന് (78), അടാട്ട് സ്വദേശിനി നിഷ (35), മലപ്പുറം തവനൂര്‍ സ്വദേശിനി ആമിന (74), മഞ്ചേരി സ്വദേശി രാമസ്വാമി (89), തിരൂര്‍ ശേഖരന് (78), ചുങ്കത്തറ സ്വദേശി ശക്തി ദാസ് (72), ക്ലാരി സ്വദേശി മുസ്തഫ (44), പതിരംകോട് സ്വദേശി കൊപ്പു (85), നിലമ്പൂര്‍ സ്വദേശി സേതുമാധവന് (62), പൊന്നാനി സ്വദേശി ഹുസൈന് (80), കോഴിക്കോട് കടിയങ്ങാട് സ്വദേശിനി കല്യാണി അമ്മ (72), ചേളന്നൂര്‍ സ്വദേശിനി സൗമിനി (74), കല്ലായി സ്വദേശിനി ഫാത്തിമ (82), കോഴിക്കോട് സ്വദേശി കണ്ണ പണിക്കര്‍ (90), ചേളന്നൂര്‍ സ്വദേശി അജിത് കുമാര്‍ (48), കണ്ണൂര്‍ ചെറുതാഴം സ്വദേശി ഹക്കീം (65).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-5
എറണാകുളം 12
കണ്ണൂര്‍ 10
തൃശൂര്‍ 8
കോഴിക്കോട് 6
തിരുവനന്തപുരം 5
പത്തനംതിട്ട 5
കൊല്ലം 3
പാലക്കാട് 3
കാസര്‍കോട് 3
മലപ്പുറം 2
വയനാട് 1.
നെഗറ്റീവായവര്‍- 6860
തിരുവനന്തപുരം 658
കൊല്ലം 596
പത്തനംതിട്ട 124
ആലപ്പുഴ 626
കോട്ടയം 402
ഇടുക്കി 219
എറണാകുളം 936
തൃശൂര്‍ 836
പാലക്കാട് 406
മലപ്പുറം 522
കോഴിക്കോട് 894
വയനാട് 118
കണ്ണൂര്‍ 337
കാസര്‍കോട് 146
പുതിയ ഹോട്ട് സ്പോട്ടുകള്‍- 4
കൊല്ലം ജില്ല
ഏരൂര്‍ (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 5, 10, 11, 12, 14), കുളക്കട (12)
ഇടുക്കി ജില്ല
കാമാക്ഷി (11 (സബ് വാര്‍ഡ്), 12)
പാലക്കാട് ജില്ല
പരുതൂര്‍ (2).
24 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
COMMENTS