തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ യൂട്യൂബില്‍ അശ്ലീല വീഡിയോ ഇട്ട വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്ക് മുന്‍കൂര്‍...
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ യൂട്യൂബില്‍ അശ്ലീല വീഡിയോ ഇട്ട വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
മോഷണം, അതിക്രമിച്ചു കയറല്‍ തുടങ്ങി അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഒട്ടും സംസ്കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തതെന്നും സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം എതിര്‍ത്തിരുന്നു. ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് നിയമം കയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്.
Keywords: Court, case against Bhagyalekshmi & others, Bail plea
COMMENTS