ചെന്നൈ: അന്തരിച്ച ഛായാഗ്രാഹകന്‍ ജെ.വില്യംസിന്റെയും പ്രശസ്ത നടി ശാന്തിയുടെയും മകന് എബ്രഹാം സന്തോഷിനെ (35) മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്ക...
ചെന്നൈ: അന്തരിച്ച ഛായാഗ്രാഹകന്‍ ജെ.വില്യംസിന്റെയും പ്രശസ്ത നടി ശാന്തിയുടെയും മകന് എബ്രഹാം സന്തോഷിനെ (35) മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന സന്തോഷിനെ വിരുഗംപാക്കത്തെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഉറക്കത്തില്‍ ഹൃദയാഘാതം വന്നതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിരുഗംപാക്കം പൊലീസ് കേസെടുത്തു.
ധാരാളം തമിഴ്, മലയാള സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടിയാണ് ശാന്തി വില്യംസ്.
സ്ഫടികം, ഇന്‍സ്പെക്ടര്‍ ബല്‍റാം തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു വില്യംസ്. ശാന്തിക്കൊപ്പമായിരുന്നു സന്തോഷ് താമസിച്ചിരുന്നത്.
Keywords: Actress Shanti Williams son passed away, Cardiac arrest,
COMMENTS