കൊല്ലം: ചവറ നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ ഷിബു ബേബി ജോണിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനം...
കൊല്ലം: ചവറ നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ ഷിബു ബേബി ജോണിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനം.
ആര്‍എസ്പിക്കാണ് ചവറ സീറ്റ് യുഡിഎഫ് നല്‍കിയിട്ടുള്ളത്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച വിവരം കത്തിലൂടെ യുഡിഎഫ് ചെയര്‍മാനെയും കണ്‍വീനറെയും അറിയിച്ചതായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു.
വരുംദിവസങ്ങളില്‍ യുഡിഎഫ് യോഗം ചേര്‍ന്ന് ഷിബു ബേബി ജോണിനെ സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും. സിപിഎമ്മിന്റെ സെിറ്റിംഗ്സ് സീറ്റാണ് ചവറ. ഇവിടെ എന്‍ വിജയന് പിള്ളയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നിരിക്കുന്നത്.
വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കൂടിയായിരിക്കും ചവറയില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ്. ചവറ സ്ഥിരമായി ഒരു മുന്നണിയേയും പിന്തുണയ്ക്കാറില്ല. 1977-ലാണ് മണ്ഡലം രൂപീകൃതമായത.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 6181 വോട്ടുകള്‍ക്കാണ് ഷിബു ബേബി ജോണിനെ ചവറ വിജയന് പിള്ള പരാജയപ്പെടുത്തിയത്. സിപിഎം ഇവിടെ സ്ഥാനാര്‍ത്ഥിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. വിജയന് പിള്ളയുടെ മകന് സുജിത്ത് വിജയനാണ് പറഞ്ഞുകേള്‍ക്കുന്ന പേരുകളില്‍ പ്രാധാന്യമുള്ളത്.
കൂടാതെ സിപിഎം ചവറ ഏരിയാ സെക്രട്ടറി മനോഹരന്റെ പേരും പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇരുവര്‍ക്കും ഷിബു ബേബി ജോണിനോട് മത്സരിക്കാനുള്ള പ്രാപ്തി ഇല്ലെന്ന നിഗമനത്തിലാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം. സംസ്ഥാന നേതാക്കളില്‍ ആരെങ്കിലും തന്നെ ചവറയില്‍ മത്സരിക്കണമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്.
ബിജെപിയും സ്ഥാനാര്‍ഥിനിര്‍ണയ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Keywords: Shibu Baby John, Chavara, Vijayan Pillai, UDF, LDF, CPM
COMMENTS