കൊച്ചി: സ്വർണം കള്ളക്കടത്ത് കേസിൽ അന്വേഷണത്തിൻ്റെ ഭാഗമായി മന്ത്രി കെ ടി ജലീലിനെ എൻ ഐ എ കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി. മാധ്യമങ്ങളുടെ കണ്ണുവെ...
കൊച്ചി: സ്വർണം കള്ളക്കടത്ത് കേസിൽ അന്വേഷണത്തിൻ്റെ ഭാഗമായി മന്ത്രി കെ ടി ജലീലിനെ എൻ ഐ എ കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് രാവിലെ 6 മണിക്ക് തന്നെ മന്ത്രി സ്വകാര്യ വാഹനത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ ഓഫീസിൽ എത്തുകയായിരുന്നു.
സാധാരണനിലയിൽ എൻ ഐ എ ഓഫീസിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 9 മണിക്കാണ് .
എന്നാൽ മാധ്യമങ്ങളെ ഒഴിവാക്കുന്നതിനായി മന്ത്രി രാവിലെ തന്നെ അന്വേഷണ ഏജൻസിയുടെ ഓഫീസിൽ എത്തുകയായിരുന്നു.
പ്രതിപക്ഷ സംഘടനകൾ മന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തും എന്ന സംശയത്തെ തുടർന്ന് ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്. ബാരിക്കേഡുകൾ ഉയർത്തിയാണ് പൊലീസ് സുരക്ഷ ഒരുക്കുന്നത് .
ചോദ്യംചെയ്യലിനായി എൻഐഎയുടെ ഉയർന്ന ഉദ്യോഗസ്ഥർ കൊച്ചിയിൽ എത്തിയിട്ടുണ്ട് . കഴിഞ്ഞദിവസം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.
ഇന്നലെ എൻഐഎയുടെ ഉദ്യോഗസ്ഥർ എൻഫോഴ്സ്മെൻറ് ഓഫീസിലെത്തി ആ ചോദ്യം ചെയ്യലിൻ്റെ വിവരങ്ങൾ ശേഖരിച്ചിരുന്നു .
മതഗ്രന്ഥത്തിൻ്റെ മറവിൽ സ്വർണം കള്ളക്കടത്തു നടത്തി എന്ന സംശയ ത്തിലാണ് മന്ത്രിയെ എൻ ഐ എ ചോദ്യം ചെയ്യുന്നത് .
സംസ്ഥാനതലത്തിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി ഇത്തരത്തിൽ ചോദ്യംചെയ്യലിനു വിധേയരാകുന്നത്.
ഇത് സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
COMMENTS