തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ഫലപ്രദമാണെന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ പരാമര്‍ശത്തിനെതിരെ ഐ.എം...
തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ഫലപ്രദമാണെന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ പരാമര്‍ശത്തിനെതിരെ ഐ.എം.എ രംഗത്ത്.
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നും രോഗം വന്നവര്‍ക്കും പെട്ടെന്നു തന്നെ ഭേദമാകാറുണ്ടെന്നുമുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ഐ.എം.എ രംഗത്തെത്തിയിരിക്കുന്നത്.
രോഗം ബാധിച്ചവര്‍ക്ക് മൂന്ന്, നാല് ദിവസംകൊണ്ട് ഭേദമാകാറുണ്ടെന്നും ഹോമിയോ വകുപ്പിലെ ഒരു ഡി.എം.ഒ നടത്തിയ പഠനത്തിലാണ് കണ്ടെത്തലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇത്തരം അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കോവിഡിനെതിരെ ശക്തമായി പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരെ അവഹേളിക്കരുതെന്നാണ് ഐ.എം.എ തിരിച്ചടിച്ചത്.
Keywords: IMA, Health minister, Covid - 19, Homeo preventive medicine
COMMENTS