കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിന് വഴിത്തിരിവ്. കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായര്‍ കുറ്റസമ്മതം നടത്താന്‍ തയ്യാറാണെന്ന്...
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിന് വഴിത്തിരിവ്. കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായര്‍ കുറ്റസമ്മതം നടത്താന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. കൊച്ചിയിലെ എന്‍.ഐ.എ കോടതിയിലാണ് കേസിലെ രണ്ടാം പ്രതിയായ സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍. ഇതോടെ ഈ കേസില്‍ ഇയാള്‍ മാപ്പുസാക്ഷി ആകാനുള്ള സാധ്യത ഏറുകയാണ്.
ഇയാളുടെ രഹസ്യ മൊഴി ഉടന്‍ തന്നെ കോടതി രേഖപ്പെടുത്തും. അതേസമയം ഇയാളെ മാപ്പുസാക്ഷിയാക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അങ്ങനെ ആയാല്‍ തന്നെ ശിക്ഷ ഒഴിവാക്കാനാവുമെന്ന് ഉറപ്പില്ലെന്നും കോടതി വ്യക്തമാക്കി.
ഏറെ വിവാദമായ സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യ ആസൂത്രകനായ കെ.ടി റമീസുമായി ഇയാള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. കേസില്‍ ശക്തമായ തെളിവുകള്‍ ലഭിക്കാത്തത് എന്‍.ഐ.എയെ ബുദ്ധിമുട്ടിലാക്കിയിരുന്ന സമയത്ത് മുഖ്യപ്രതികളിലൊരാള്‍ മാപ്പുസാക്ഷിയാകുന്നത് ഗുണകരമാകുമെന്നാണ് കരുതുന്നത്.
ഇതുവഴി കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാകുമെന്നും എന്‍.ഐ.എ ലക്ഷ്യമിടുന്നതായി കണക്കാക്കാം.
Keywords: Gold smuggling case, Sandeep Nair, Approver, NIA
COMMENTS