തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം 40 നെതിരേ 87 വോട്ടിനു പരാജയപ്പെട്ടു. പ്രമേയം പരാജയപ്പെടു...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം 40 നെതിരേ 87 വോട്ടിനു പരാജയപ്പെട്ടു.
പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നുവെങ്കിലും സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനുള്ള വലിയൊരവസരമായാണ് പ്രമേയ ചര്‍ച്ചയെ പ്രതിപക്ഷം കണ്ടത്. അതില്‍ അവര്‍ വലിയൊരളവ് വിജയിക്കുകയും ചെയ്തു.
വി ഡി സതീശന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം വോട്ടു ചെയ്യാതെ വിട്ടുനിന്നു. വോട്ടെടുപ്പിനു പിന്നാലെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ജോസ് കെ മാണി പക്ഷത്തുള്ള റോഷി അഗസ്റ്റിനും ഡോ. ജയരാജും എം എല്‍ എ ക്വാര്‍ട്ടേഴ്‌സിലുണ്ടായിരുന്നുവെങ്കിലും സഭയിലെത്തിയില്ല. ജോസഫ് പക്ഷത്തെ സിഎഫ് തോമസ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നു സഭയിലെത്തിയില്ല.
ബിജെപി അംഗം ഒ രാജഗോപാല്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്തില്ല. വോട്ടു ചെയ്യാന്‍ നില്ക്കാതെ അദ്ദേഹം നേരത്തേ മടങ്ങുകയും ചെയ്തു.ആരോപണങ്ങളും പ്രതിഷേധവും തിരിച്ചടികളും മറുപടിയുമായി ചര്‍ച്ച എട്ടു മണിക്കൂര്‍ നീണ്ടു. പ്രതിപക്ഷം ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഭരണപക്ഷത്തുള്ളവര്‍ അക്കമിട്ടു പറഞ്ഞ് അവ നിഷേധിക്കാന്‍ മത്സരിക്കുകയായിരുന്നു.
പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും റെക്കോഡിട്ടു. മൂന്ന് മണിക്കൂറും 45 മിനിറ്റും നീണ്ടു നിന്ന പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്. (ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രണ്ടു മണിക്കൂറും 55 മിനിറ്റും പ്രസംഗിച്ചതായിരുന്നു ഇതിനു മുന്‍പുള്ള നീണ്ട സഭാ പ്രസംഗം). സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി തരാതെ മുഖ്യമന്ത്രി പ്രസംഗം നീട്ടിയപ്പോള്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങി. ആരോപണങ്ങള്‍ക്കു താന്‍ മറുപടി പറയുമ്പോള്‍ പ്രതിപക്ഷം കേള്‍ക്കാത്തതെന്തെന്നു മുഖ്യമന്ത്രി ചോദിച്ചു. സഭയിലെ നേതാവിനെയും പ്രതിപക്ഷ നേതാവിനെയും പ്രസംഗത്തില്‍ വിലക്കാറില്ലെന്നു സ്പീക്കര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടി മൂന്നു മണിക്കൂര്‍ കടന്നതോടെ പ്രതിപക്ഷം പ്രതിഷേധസ്വരം കടുപ്പിക്കുകയും ചെയ്തു. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. ഇനി ജനമധ്യത്തു കാണാമെന്നു പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയവയാണ് പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍.
Keywords: Kerala, No Confidence Motion, UDF, LDF, Opposition
COMMENTS