ലക്നൗ: ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രമാകാന്‍ പോകുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി തറക്കല്ലിട്ടു. ...
ലക്നൗ: ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രമാകാന്‍ പോകുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി തറക്കല്ലിട്ടു.
2,000 പുണ്യസ്ഥലങ്ങളില്‍ നിന്ന് മണ്ണും 1500 ഇടങ്ങളില്‍ നിന്ന് വെള്ളവും കൊണ്ടുവന്നായിരുന്നു ഭൂമി പൂജ.
ശ്രീരാമ വിഗ്രഹമുള്ള താത്ക്കാലിക ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷമാണ് 40 കിലോ വരുന്ന വെള്ളി ശില പാകി ക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി തുടക്കമിട്ടത്.
Live from Ayodhya. https://t.co/cHp9fTFEdx
— Narendra Modi (@narendramodi) August 5, 2020
175 പേര്‍ക്കായിരുന്നു ചടങ്ങിലേക്ക് ക്ഷണം. കോവിഡ് പ്രതിരോധമാനദണ്ഡങ്ങള്‍ പാലിച്ചും കേന്ദ്ര സേനയുടെ കനത്ത കാവലിലുമായിരുന്നു ചടങ്ങുകള്‍.
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസ് എന്നിവരും വേദിയിലുണ്ടായിരുന്നു.
Summary: Prime Minister Narendra Modi has laid the foundation stone for the construction of the Ram Temple in Ayodhya, which is set to become the third largest temple in the world. Soil from 2,000 shrines and water from 1,500 places is used for the Bhoomi Pooja.
The Prime Minister started the construction of the temple by laying a 40 kg silver stone after performing pooja in the temporary temple with the idol of Lord Rama. 175 people were invited to the function. The ceremonies were held under Covid protocol and under heavy guard by the Central Forces.
Keywords: Prime Minister Narendra Mod, Ram Temple, Ayodhya, Soil, Dhrines, Bhoomi Pooja, Lord Rama
COMMENTS