സ്വന്തം ലേഖകന്‍ പാലക്കാട്: പാലക്കാടിനടുത്ത് കഞ്ചിക്കോട്ട് ട്രെയിന്‍ തട്ടി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച മറുനാടന്‍ തൊഴിലാളികള്‍...
സ്വന്തം ലേഖകന്‍
പാലക്കാട്: പാലക്കാടിനടുത്ത് കഞ്ചിക്കോട്ട് ട്രെയിന്‍ തട്ടി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച മറുനാടന്‍ തൊഴിലാളികള്‍ പൊലീസിനും ഫയര്‍ ഫോഴ്സിനും നേരേ കല്ലെറിഞ്ഞു.
കല്ലേറില്‍ പൊലീസിനും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഫയര്‍ ഫോഴ്സിന്റെ വാഹനവും തകര്‍ത്തു.
മരിച്ചവരുടെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും മരണത്തിലെ ദുരൂഹത നീക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അക്രമത്തെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് സ്വദേശികളായ ഹരി ഓം, കന്‍ഹായ്, അരവിന്ദ് കുമാര്‍ എന്നിവരെ കഞ്ചിക്കോട് റെയില്‍വേ ട്രാക്കില്‍ ഇന്നലെയാണ് മരിച്ചനിലയില്‍ കണ്ടത്.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു. സംഘര്‍ഷം അയഞ്ഞിട്ടില്ല.
മരിച്ചവര്‍ ഐ.ഐ.ടി കാമ്പസിലെ കരാര്‍ തൊഴിലാളികളാണ്. ട്രെയിന്‍ തട്ടിയതല്ലെന്നും കൊലപാതകമാണെന്നും സഹപ്രവര്‍ത്തകരായ തൊഴിലാളികള്‍ പറയുന്നു.
Summary: Migrant workers pelted stones at police and firefighters in protest of death of three colleagues at Kanchikode rail track near Palakkad. Police and firefighters were injured in the incident. The vehicle of the fire force was also destroyed.
Key Words: Migrant workers, Police, Firefighters, Ccolleagues, Kanchikode, Rail track, Palakkad
COMMENTS