തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അടുത്ത ദിവസങ്ങളില്‍ മഴ കുറയുമെന്നാ...
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അടുത്ത ദിവസങ്ങളില്‍ മഴ കുറയുമെന്നാണ് അറിയിപ്പെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
അതിനാല്‍ തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ അതി തീവ്ര മഴ ലഭിച്ച മലയോരമേഖലകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ എന്നിവ ഉണ്ടാകാന്‍ സാധ്യത ഉള്ളതായും റിപ്പോര്‍ട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
Keywords: Heavy rain, Kerala, Disaster Management Authority
COMMENTS