രാമക്ഷേത്ര നിര്‍മ്മാണം അയോദ്ധ്യയില്‍ വന്‍ ഒരുക്കങ്ങള്‍, ഹനുമാന് പൂജ തുടങ്ങി, പ്രധാനമന്ത്രി നാളെ മൂന്നു മണിക്കൂര്‍ ക്ഷേത്ര നഗരിയില്‍

ലക്നൗ: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമിപൂജയ്ക്കു വേണ്ടി വിപുലമായ തയ്യാറെടുപ്പുകള്‍ നടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ന...

ലക്നൗ: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമിപൂജയ്ക്കു വേണ്ടി വിപുലമായ തയ്യാറെടുപ്പുകള്‍ നടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ മൂന്ന് മണിക്കൂറോളമാണ് അയോദ്ധ്യയില്‍ ചെലവിടുക.

കൊറോണ വൈറസിനെതിരായി രാജ്യം പോരാടുന്നതിനിടയില്‍ നടക്കുന്ന മെഗാ പരിപാടിക്ക് പ്രധാനമന്ത്രി മോഡി ഉള്‍പ്പെടെ നാലു പേരായിരിക്കും വേദിയില്‍ ഉണ്ടാവുക.

പ്രധാനമന്ത്രി നാളെ രാവിലെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും, ലഖ്നൗവിലെത്തിയ ശേഷം 125 കിലോമീറ്റര്‍ അകലെയുള്ള അയോദ്ധ്യയിലേക്ക് ഹെലി കോപ്ടറിലായിരിക്കും മോഡി പോവുക. 

പ്രധാനമന്ത്രി മോദിയുടെ ആദ്യ സന്ദര്‍ശനം ഹനുമാന്‍ഗിരി ക്ഷേത്രത്തിലേക്കായിരിക്കും, അവിടെ 10 മിനിറ്റ് പ്രാര്‍ത്ഥിക്കുമെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് വേദിയിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം 'രാം ലല്ല' യില്‍ പ്രാര്‍ത്ഥന നടത്തും.

ക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിച്ച് പ്രധാനമന്ത്രി 40 കിലോഗ്രാം വരുന്ന വെള്ളി ഇഷ്ടിക ഭൂമിയില്‍ സ്ഥാപിക്കും. 1990 കളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കു സഹായകമായ രാമക്ഷേത്ര നിര്‍മാണമെന്ന ലക്ഷ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാക്കുന്നത്.

ചടങ്ങുകളുടെ മുന്നോടിയായുള്ള മതപരമായ ആചാരങ്ങള്‍ ഇന്നലെ ആരംഭിച്ചു. കോവിഡ്  സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്  175 അതിഥികളെ 'ഭൂമി പൂജ' ചടങ്ങില്‍ അനുവദിക്കും.  ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ ആറടി ദൂരം അകലം നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ട്രസ്റ്റ് പ്രസിഡന്റ് മഹാന്ത് നൃത്ത ഗോപാല്‍ ദാസ് എന്നിവരും ചടങ്ങിനെത്തും.

ഗണപതി, രാമന്‍, സീത തുടങ്ങിയ ദേവകള്‍ക്കും ഉപദേവതകള്‍ക്കുമായി പൂജകള്‍ തുടരുകയാണ്.

നാളത്തെ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 175 പേരില്‍ 135 പുരോഹിതന്മാരും ആത്മീയ നേതാക്കളും ഉള്‍പ്പെടുന്നു. ചടങ്ങ് ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യും.

ക്ഷേത്ര-പള്ളി തര്‍ക്കത്തില്‍ പതിറ്റാണ്ടുകളായി നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇക്ബാല്‍ അന്‍സാരിയാണ് ആദ്യമായി ക്ഷണിക്കപ്പെട്ട വ്യക്തി. ''ഞാന്‍ തീര്‍ച്ചയായും ചടങ്ങുകളില്‍
 പങ്കെടുക്കും. കോടതി വിധിക്ക് ശേഷം തര്‍ക്കം അവസാനിച്ചു,'' അന്‍സാരി പറഞ്ഞു. കേസിലെ ഏറ്റവും പ്രായം ചെന്ന വ്യവഹാരിയായ പിതാവ് ഹാഷിം അന്‍സാരി 2016 ല്‍ അന്തരിച്ചുവെന്ന് ഇക്ബാല്‍ അന്‍സാരി പറഞ്ഞു.

പൂജകള്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് പൂക്കളാണ് അയോദ്ധ്യയില്‍ എത്തിച്ചിരിക്കുന്നത്. ക്ഷേത്ര നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

ഇന്ന് രാവിലെ ഹനുമാന്‍ പ്രതിഷ്ഠയിലെ പ്രാര്‍ത്ഥന നടന്നു. സമീപത്തെ എല്ലാ ക്ഷേത്രങ്ങളിലും അഖണ്ഡ രാമായണ പാരായണം നടക്കുകയാണ്. ഇന്നും നാളെയും സരയൂ നദിയിലും ക്ഷേത്രങ്ങളിലും വീടുകളിലും എണ്ണ വിളക്കുകള്‍ കത്തിച്ച് ദീപാഞ്ജലി നടത്തും.

Summary: Extensive preparations are underway for the construction of a Ram temple in Ayodhya. Prime Minister Narendra Modi will spend about three hours in Ayodhya tomorrow. The mega event, which will take place as the country fights the corona virus, will feature four people, including Prime Minister Modi on the stage. 

The Prime Minister will leave Delhi tomorrow morning on a special flight and after arriving in Lucknow, Modi will fly to Ayodhya, 125 km away, by helicopter. Prime Minister Modi's first visit will be to the Hanumangarhi temple, where he will spend 10 minutes praying. He will then offer prayers at 'Ram Lalla' before heading to the stage.

Keywords: Ram temple, Ayodhya, Prime Minister Narendra Modi, Delhi, Lucknow,   Hanumangarhi temple,  Ram Lalla 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5060,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11015,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: രാമക്ഷേത്ര നിര്‍മ്മാണം അയോദ്ധ്യയില്‍ വന്‍ ഒരുക്കങ്ങള്‍, ഹനുമാന് പൂജ തുടങ്ങി, പ്രധാനമന്ത്രി നാളെ മൂന്നു മണിക്കൂര്‍ ക്ഷേത്ര നഗരിയില്‍
രാമക്ഷേത്ര നിര്‍മ്മാണം അയോദ്ധ്യയില്‍ വന്‍ ഒരുക്കങ്ങള്‍, ഹനുമാന് പൂജ തുടങ്ങി, പ്രധാനമന്ത്രി നാളെ മൂന്നു മണിക്കൂര്‍ ക്ഷേത്ര നഗരിയില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNy9jS34ZygHSitMojc6DcetkQRFK96IJEyU9N7xLKrGASzqdEtrA2cXRNmpBYS5nk976lo0j1eepyPewW4ltEEHMTa7xS8XFPEeRhKaek5GU7MHeW0HmhIHDQh3j3gq5Lde-PA3gdxJ_w/w640-h327/ayodhya.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNy9jS34ZygHSitMojc6DcetkQRFK96IJEyU9N7xLKrGASzqdEtrA2cXRNmpBYS5nk976lo0j1eepyPewW4ltEEHMTa7xS8XFPEeRhKaek5GU7MHeW0HmhIHDQh3j3gq5Lde-PA3gdxJ_w/s72-w640-c-h327/ayodhya.png
www.vyganews.com
https://www.vyganews.com/2020/08/ayodhya-bhoomi-puja-tomorrow.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/08/ayodhya-bhoomi-puja-tomorrow.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy