തിരുവനന്തപുരം : ജില്ലിയില്‍ ഇന്നു കൊറോണ വൈറസ് ബാധിച്ചവരില്‍ 337 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. ജില്ലയില്‍ 301 പേര്‍ക്കാണ് ഇന...
തിരുവനന്തപുരം : ജില്ലിയില്‍ ഇന്നു കൊറോണ വൈറസ് ബാധിച്ചവരില്‍ 337 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. ജില്ലയില്‍ 301 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഇതിനു പുറമേ രോഗ ഉറവിടമറിയാത്ത 16 പേരുമുണ്ട്.
തലസ്ഥാനത്തെ ഹൈപ്പര്‍ മാര്‍ക്കറ്റിലെ (അട്ടക്കുളങ്ങരയിലെ രാമചന്ദ്രന്‍ ടെക്‌സ്റ്റയില്‍സ്) 61 ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. അവിടെ 91 പേര്‍ക്കാണ് ഇന്നലെ പരിശോധന നടത്തിയത്. ഈ സ്ഥാപനത്തിലെ 81 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചപ്പോള്‍ 17 പേര്‍ക്ക് കൂടി രോഗം പോസിറ്റീവാണെന്ന് വ്യക്തമായി. ഈ സ്ഥാപനത്തില്‍ നിന്ന് ഇനിയും ഫലം വരാനുണ്ട്. ഗുരുതരമായ സാഹചര്യമാണ് ഈ സ്ഥാപനം കേന്ദ്രീകരിച്ചുണ്ടായിരിക്കുന്നത്.
ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ ഏറെയും തമിഴ്നാട്ടുകാരാണ്. ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഈ സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുണ്ട്. കൂടുതല്‍ തമിഴ്‌നാട്ടുകാര്‍ ജോലി ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളും ഉണ്ട്. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിച്ചുണ്ട്. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിവസേന നൂറ് കണക്കിന് പേരാണ് വന്നുപോയത്. ഇവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.
നിയന്ത്രണമില്ലാതെ പാലിക്കാതെ ആളുകള്‍ കടയില്‍ ചെന്ന് സാധനങ്ങള്‍ക്കൊപ്പം കൊറോണയും വാങ്ങി തിരിച്ചുപോകുന്ന സ്ഥിതിയാണ്. എല്ലാവരും ചിന്തിക്കേണ്ട കാര്യമാണ്. തലസ്ഥാനത്തെ അനുഭവം മുന്‍നിര്‍ത്തി നടപടികള്‍ പുനക്രമീകരിക്കും. ഈ ദിവസങ്ങളില്‍ ഈ കടയില്‍ പോയി തുണി വാങ്ങിയവര്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടണം. പരിശോധനയക്ക് ഇവര്‍ സ്വയമേ മുന്നോട്ട് വരണം.
ആലപ്പുഴയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തയ്യാറാക്കാന്‍ ഓഡിറ്റോറിയങ്ങളും സ്‌കൂളുകളും കണ്ടെത്തും. രോഗവ്യാപനം നടന്ന നൂറനാട്ടെ ഐടിബിപി ക്യാംപില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു.
എറണാകുളത്ത് ഇന്ന് 57 പേര്‍ക്ക് രോഗം ബാധിച്ചു. ഇവരില്‍ പുറത്തുനിന്ന് വന്നവര്‍ ആറ് പേര്‍ മാത്രമാണ്. സമ്പര്‍ക്കത്തിലൂടെ 47 പേര്‍ക്ക് രോഗബാധയുണ്ടായി. മൂന്ന് സ്ഥലങ്ങളില്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകള്‍ വന്നു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ എല്ലാ പഞ്ചായത്തിലും ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
രണ്ട് ദിവസങ്ങളില്‍ കോഴിക്കോട് ഏറ്റവും കൂടുതല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. അയ്യായിരം പേര്‍ക്ക് ചികിത്സാസൗകര്യം ഒരുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
Keywords: Coronavirus, Covid 19, Thiruvananthapuram
COMMENTS