തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കണ്ടെയ്ന്മെന്റ് സോണുകളില്‍ ജൂലായ് 13 തിങ്കളാഴ്ച വൈകുന്നേരം ആറുമുതല്‍ ജൂലായ് 23നു വൈകുന്ന...
തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കണ്ടെയ്ന്മെന്റ് സോണുകളില്‍ ജൂലായ് 13 തിങ്കളാഴ്ച വൈകുന്നേരം ആറുമുതല്‍ ജൂലായ് 23നു വൈകുന്നേരം ആറുവരെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകള്‍, കൊല്ലത്തെ പന്മന, ചവറ, ആലപ്പുഴയില്‍ കടക്കരപ്പള്ളി, പട്ടണക്കാട്, ചേര്‍ത്തല സൗത്ത്, കോടംതുരുത്ത് , മാരാരിക്കുളം നോര്‍ത്ത് , തുറവൂര്‍, കുത്തിയതോട്, ആറാട്ടുപുഴ എറണാകുളത്ത് ചെല്ലാനം, മലപ്പുറത്ത് പെരുമ്പടപ്പ, വെളിയംകോട്, പൊന്നാനി മുനിസിപ്പാലിറ്റി, താനൂര്‍ മുനിസിപ്പാലിറ്റി എന്നീ തീര മേഖലകളിലാണ് നിയന്ത്രണം.
തിരുവനന്തപുരം ഉള്‍പ്പെടെ ഇതില്‍ ചിലയിടങ്ങള്‍ ഇപ്പോള്‍ത്തന്നെ ട്രിപ്പിള്‍ ലോക് ഡൗണിലാണ്.
തീരത്തെ തീവ്ര കണ്ടെയ്ന്മെന്റ് സോണുകളിലെ കുടുംബങ്ങള്‍ക്ക് അഞ്ചു കിലോ അരി സൗജന്യമായി നല്‍കും. ഈ പ്രദേശങ്ങളില്‍ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെ സാധനങ്ങള്‍ ശേഖരിക്കാനും രാവിലെ 10 മുതല്‍ വൈകിട്ട് ആറു മണിവരെ വില്‍പ്പന നടത്താനും തുറക്കാം.
പാല് വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ അഞ്ചു മുതല്‍ 10 വരെയും വൈകിട്ട് നാലു മുതല്‍ 6 വരെയും പ്രവര്‍ത്തിക്കാം. രാത്രി യാത്ര വൈകിട്ട് 7 മണി മുതല്‍ അതിരാവിലെ 5 മണി വരെ നിരോധിച്ചിട്ടുണ്ട്.
പൊലീസ്, ആരോഗ്യ വകുപ്പ്, റവന്യൂ എന്നിവര്‍ ഉള്‍പ്പെടുന്ന മുഴുവന്‍ സമയ റാപ്പിഡ് റെസ്പോണ്‍സ് ടീം ഈ മേഖലയില്‍ പ്രവര്‍ത്തന സജ്ജമായിരിക്കും.
റിവേഴ്സ് ക്വാറന്റൈന് സ്ഥാപനങ്ങള്‍ ആവശ്യക്കാര്‍ക്ക് മാറി താമസിക്കാന്‍ വേണ്ടി സജീകരിക്കും. ഇവിടേക്കു നിര്‍ബന്ധപൂര്‍വ്വം മാറ്റി താമസിപ്പിക്കില്ല.
ഈ മേഖലകളില്‍ പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേന, ട്രഷറി, പൊതു സേവനങ്ങള്‍ (പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി ഉള്‍പ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉല്പാദന-വിതരണം , പോസ്റ്റോഫീസുകള്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍, മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ ഒഴികെ സംസ്ഥാന / കേന്ദ്രഭരണ സര്‍ക്കാരുകളുടെ ഓഫീസുകള്‍, അവയുടെ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ അടച്ചിടും.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍,പൊലീസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ്, ജയിലുകള്‍
ജില്ലാ ഭരണം, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി . വൈദ്യുതി, വെള്ളം, ശുചിത്വം എന്നീ മേഖലകള്‍ പ്രവര്‍ത്തിക്കും. ഡിസ്പെന്‍സറികള്‍, കെമിസ്റ്റ്, മെഡിക്കല്‍ ഉപകരണ ഷോപ്പുകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്സിംഗ് ഹോമുകള്‍, ആംബുലന്‍സ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉല്പാദന, വിതരണ യൂണിറ്റുകളും ഉള്‍പ്പെടെ എല്ലാ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ളതും മറ്റ് ആശുപത്രി സഹായ സേവനങ്ങള്‍ക്കുമുള്ളതുമായ ഗതാഗതം അനുവദിക്കും. കണ്ടെയ്ന്മെന്റ് സോണില്‍ എവിടെയും നിര്‍ത്താന്‍ അനുവദിക്കില്ലെന്ന നിബന്ധനയോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം അനുവദിക്കും. എടിഎമ്മുകള്‍ അനുവദനീയമാണ്.
മെഡിക്കല്‍ അത്യാവശ്യ സാഹചര്യങ്ങള്‍, അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം എന്നിവയല്ലാതെ കണ്ടെയ്ന്മെന്റ് സോണിലേക്കോ പുറത്തേയ്ക്കോ യാത്ര അനുവദിക്കില്ല.
Keywords: Kerala, Coastal Area, Tripple lockdown
COMMENTS