സ്വപ്‌നയും സംഘവും കടത്തിയത് 230 കിലോ സ്വര്‍ണം, വ്യാജരേഖ കേസില്‍ കേസെടുത്ത് നാലാം വര്‍ഷം സ്വപ്നയെ പ്രതിയാക്കി കേരള പൊലീസും

തിരുവനന്തപുരം : സ്വപ്‌നയും സംഘവും കേരളത്തിലേക്ക് നയതന്ത്രബാഗിലൂടെ മൊത്തം കടത്തിയത് 230 കിലോ സ്വര്‍ണമാണെന്ന് അന്വേഷക സംഘം കണ്ടെത്തി. ഇതില്‍ 3...



തിരുവനന്തപുരം : സ്വപ്‌നയും സംഘവും കേരളത്തിലേക്ക് നയതന്ത്രബാഗിലൂടെ മൊത്തം കടത്തിയത് 230 കിലോ സ്വര്‍ണമാണെന്ന് അന്വേഷക സംഘം കണ്ടെത്തി. ഇതില്‍ 30 കിലോ മാത്രമാണ് പിടിക്കപ്പെട്ടത്. ഈ മാസം അഞ്ചിനാണ് ഈ 30 കിലോ പിടിക്കപ്പെട്ടത്.

ബാക്കി 200 കിലോ സ്വര്‍ണം എവിടേക്കു പോയെന്നു കണ്ടെത്താന്‍ അന്വേഷണം വരും. ഇതു കസ്റ്റംസിനെക്കൊണ്ടു മാത്രം നടക്കുന്ന കാര്യമല്ല. അതിനാല്‍ എന്‍ ഐ എ ഉള്‍പ്പെടെ ഏജന്‍സികള്‍ രംഗത്തിറങ്ങും. സംസ്ഥാന പൊലീസിനെ വിശ്വാസമില്ലാത്തതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ തന്നെ അന്വേഷണം നടത്താനാണ് സാദ്ധ്യത.

സ്വര്‍ണം ആദ്യം കൊണ്ടുവരുന്നതിനു മുന്നോടിയായി ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഈത്തപ്പഴവും മറ്റും വച്ചു ഡമ്മി ബാഗ് അയച്ചു. ഇതില്‍ കുറച്ചു സ്വര്‍ണവുമുണ്ടായിരുന്നുവെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇതു സുരക്ഷിതമായി എത്തിയതോടെയാണ് സ്വര്‍ണം അയയ്ക്കാന്‍ തീരുമാനമായതും ഇപ്പോള്‍ പിടിക്കപ്പെടുന്നതുവരെ നിര്‍ബാധം സ്വര്‍ണം കേരളത്തിലേക്ക് ഒഴുക്കിയതും.


ഇതിനിടെ, എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി സമ്പാദിക്കുന്നതിനായി വ്യാജരേഖ ചമച്ച കേസില്‍ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2016 മാര്‍ച്ചില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം തിടുക്കപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഈ കേസിലെ ഒന്നാം പ്രതി ബിനോയ് ജേക്കബാണ്. 2019ല്‍ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്‌നയ്ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.

സ്വര്‍ണം കള്ളക്കടത്തു കേസില്‍ എന്‍ഐഎയുടെയും കസ്റ്റംസിന്റെയും കസ്റ്റഡി കാലാവധി കഴിയുമ്പോള്‍ സ്വപ്നയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍  വാങ്ങി ചോദ്യം ചെയ്‌തേക്കും.

Summary: Investigators found that Swapna Suresh and her team smuggled  230 kg of gold into Kerala through a diplomatic bag. Of this, only 30 kg was seized. The 30 kg was seized on the 5th of this month.

Meanwhile, the Kerala Crime Branch has filed a report in the Thiruvananthapuram First Class Magistrate's Court naming Swapna Suresh as the second accused in the case of forging documents to get a job at Air India Sats. The case was registered by the Thiruvananthapuram Cantonment Police in March 2016. The chargesheet was filed years later.

Keywords:  Investigators, Swapna Suresh, Kerala, Diplomatic bag, Kerala Crime Branch, Thiruvananthapuram First Class Magistrate's Court, Air India Sats, Thiruvananthapuram Cantonment Police,

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5032,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10965,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: സ്വപ്‌നയും സംഘവും കടത്തിയത് 230 കിലോ സ്വര്‍ണം, വ്യാജരേഖ കേസില്‍ കേസെടുത്ത് നാലാം വര്‍ഷം സ്വപ്നയെ പ്രതിയാക്കി കേരള പൊലീസും
സ്വപ്‌നയും സംഘവും കടത്തിയത് 230 കിലോ സ്വര്‍ണം, വ്യാജരേഖ കേസില്‍ കേസെടുത്ത് നാലാം വര്‍ഷം സ്വപ്നയെ പ്രതിയാക്കി കേരള പൊലീസും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKhhyphenhyphenw_IvLRcUZO71rGyq9x8WI9xYbpRSSfbknNV2Q1G3vwLj_qJRpnGrvgw5RsUl-vKEMniNLKwW0dxulqI5oLEjIKvbJLJEgOAe_W1hUEnY3Ns1idswMHILACIfLlXmHln_lVy3RPrp9/w640-h392/swapna+suresh+vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKhhyphenhyphenw_IvLRcUZO71rGyq9x8WI9xYbpRSSfbknNV2Q1G3vwLj_qJRpnGrvgw5RsUl-vKEMniNLKwW0dxulqI5oLEjIKvbJLJEgOAe_W1hUEnY3Ns1idswMHILACIfLlXmHln_lVy3RPrp9/s72-w640-c-h392/swapna+suresh+vyganews.png
www.vyganews.com
https://www.vyganews.com/2020/07/swapna-suresh-smuggled-230-kg-gold-into.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/07/swapna-suresh-smuggled-230-kg-gold-into.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy