കൊച്ചി : സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ സംഘം കൊച്ചിയിലെത്തിച്ചു. ആലുവ ജില്ല...
കൊച്ചി : സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ സംഘം കൊച്ചിയിലെത്തിച്ചു.
ആലുവ ജില്ലാ ആശുപത്രിയില്‍ ഇരുവരെയും എത്തിച്ചു മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്.
ഇരുവര്‍ക്കും അവിടെ കൊറോണ വൈറസ് ബാധയുടെ പരിശോധനയും നടത്തിയതായാണ് അറിയുന്നത.് ബംഗളൂരുവില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പുറപ്പെട്ട സംഘം വളരെ വേഗത്തിലാണ് കൊച്ചിയിലെത്തിയത്.
വാളയാര്‍ ചെക്ക് പോസ്റ്റ് വഴിയാണ് പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. വടക്കഞ്ചേരിയില്‍ വച്ച് സ്വപ്ന സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് ഇവരെ മാറ്റി.
വാളയാര്‍ മുതല്‍ കേരള പൊലീസ് എന്‍ഐഎ സംഘത്തിന് അകമ്പടി സേവിക്കുന്നുണ്ട്.
വാളയാര്‍ ചെക്ക് പോസ്റ്റില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരത്തിന് പദ്ധതിയിട്ടിരുന്നു.
പൊലീസ് ഇടപെട്ട് ഇത് ഒഴിവാക്കി. സ്വപ്നയെ അറസ്റ്റ് ചെയ്ത എന്‍ഐഎ സംഘത്തിന് അനുകൂലമായി പ്ലക്കാര്‍ഡുകളും പിടിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.

Keywords: Swapna Suresh, Sandeep Nair, NIA, Kochi
COMMENTS