തിരുവനന്തപുരം : സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എന്‍ഐഎ കോടതി 14 ദീവസത്തേയ്ക്ക...
തിരുവനന്തപുരം : സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എന്‍ഐഎ കോടതി 14 ദീവസത്തേയ്ക്കു ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
രണ്ടും നാലും പ്രതികളുടെ കോവിഡ് പരിശോധനാ ഫലം വരാത്തതുകൊണ്ടാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. എന്‍ ഐ എ ഇവരുടെ കസ്റ്റഡി ആവശ്യപ്പെട്ടുവെങ്കിലും പരിശോധനാ ഫലം വരാത്തതിനാല്‍ പ്രത്യേക ജഡ്ജി പി കൃഷ്ണ കുമാര്‍ ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.
കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ അടുത്ത ദിവസം കോടതിയെ സമീപിക്കാനും അപ്പോള്‍ കസ്റ്റഡിയില്‍ വിടുന്നത് ആലോചിക്കാമെന്നും കോടതി അറിയിച്ചു.
പ്രതികളുടെ അഭിഭാഷകര്‍ ആരും ഇന്നു കോടതിയില്‍ ഹാജരായില്ല. യുഎപിഎ ചുമത്തിയിട്ടുള്ളതിനാല്‍ ഇന്നു കോടതിയെ സമീപിച്ചിട്ടും കാര്യമില്ലെന്നതിനാലാണ് അഭിഭാഷകര്‍ എത്താതിരുന്നത്.
ചേംബറില്‍ വിളിച്ചു പ്രതികള്‍ക്കു പറയാനുള്ളതും കോടതി കേട്ടിരുന്നു.
സ്വപ്നയെ തൃശൂര്‍ കോവിഡ് സെന്ററിലേക്കും സന്ദീപ് നായരെ
അങ്കമാലി കറുകുറ്റി നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റാനാണ് തീരുമാനം.
Keywords: Swapna Suresh, Remand, Sandeep Nair, NIA Court
COMMENTS