ചങ്ങനാശ്ശേരി: റഷ്യയിൽ നിന്ന് എത്തി കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മെഡിക്കൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേ...
ചങ്ങനാശ്ശേരി: റഷ്യയിൽ നിന്ന് എത്തി കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മെഡിക്കൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ [20] യാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. നാല് ദിവസം മുൻപാണ് കൃഷ്ണപ്രിയ റഷ്യയിൽ നിന്ന് നാട്ടിലെത്തിയത്.
കൃഷ്ണപ്രിയയുടെ കോവിഡ് പരിശോധന ഫലം ഇനിയും വന്നിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനാ ഫലം വന്ന ശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാവുക.
കൃഷ്ണപ്രിയ നാട്ടിലെത്തിയപ്പോൾ ക്വാറൻ്റൈൻ സൗകര്യമൊരുക്കുന്നതിനായി വീട്ടിലുള്ള മറ്റ് അംഗങ്ങൾ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്നതിലെ മാനസിക സമ്മർദ്ദം നിമിത്തമണോ ആത്മഹത്യ ചെയ്ത തെന്ന് ബന്ധുക്കൾ സംശയിക്കുന്നു.
കൃഷ്ണപ്രിയയുമായി ഫോണിൽ സംസാരിക്കാൻ കഴിയാതെ വന്നപ്പോൾ ബന്ധുക്കൾ പറഞ്ഞതനുസരിച്ച് അയൽ വീട്ടുകാർ ജനൽ തകർത്ത് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൃഷ്ണപ്രിയയുടെ ഫോണും ലാപ്ടോപ്പും തൃക്കൊടിത്താനം പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
Keywords: Covid, Krishna priya, Medical student, Russia

COMMENTS