തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാ നടത്തിപ്പ് രീതിയില്‍ മാറ്റം വരുത്തി സാങ്കേതിക സര്‍വ്വകലാശാല. അവസാന സെമസ്റ്റ...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാ നടത്തിപ്പ് രീതിയില്‍ മാറ്റം വരുത്തി സാങ്കേതിക സര്‍വ്വകലാശാല. അവസാന സെമസ്റ്റര്‍ ഒഴികെയുള്ള മറ്റെല്ലാ പരീക്ഷകളും റദ്ദാക്കി. അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാറ്റിവച്ച പരീക്ഷ വീട്ടില്‍ ഇരുന്ന് ഓണ്‍ലൈന്‍ എഴുതാം.
കോളേജ് തലത്തില്‍ പരീക്ഷകള്‍ നടത്തി മാര്‍ക്കുകള്‍ സര്‍വ്വകലാശാലയ്ക്ക് കൈമാറണം.ഈ മാര്‍ക്ക് മുന്‍ സെമസ്റ്റര്‍ മാര്‍ക്കുകളുമായി നോര്‍മലൈസ് ചെയ്ത് എട്ടാം സെമസ്റ്ററിനു മാര്‍ക്ക് നല്‍കും.
പരീക്ഷാ തീയതി പിന്നീട് തീരുമാനിക്കും. ജലായ് ഒന്നു മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷും കോവിഡ് പശ്ചാത്തലത്തില്‍ സര്‍വകലാശാല മാറ്റിവച്ചിരുന്നു.
അവസാന സെമസ്റ്റര്‍ ഒഴികെയുള്ള സെമസ്റ്ററുകാര്‍ക്ക് മുന്‍ സെമസ്റ്ററുകളിലെ പ്രകടനം അനുസരിച്ച് മാര്‍ക്ക് നല്‍കാനും സര്‍വകലാശാല തീരുമാനിച്ചു.
ഇവര്‍ക്ക് കോളേജ് തലത്തില്‍ ലഭിച്ച ഇന്റേണല്‍ മാര്‍ക്കും മുന്‍ സെമസ്റ്റര്‍ മാര്‍ക്കും ചേര്‍ത്ത് നോര്‍മലൈസേഷനില്‍ കൂടി മാര്‍ക്ക് നല്‍കാനാണ് തീരുമാനം.
Keywords: KTU examination, Covid - 19, Online, Last semester

COMMENTS