കൊച്ചി: കോവിഡ് മഹാമാരി ശക്തമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്ന കര്‍ശന നി...
കൊച്ചി: കോവിഡ് മഹാമാരി ശക്തമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അത് പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.
10 പേര്‍ക്ക് പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാം എന്ന സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കേന്ദ്രനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടന്നാല്‍ ഡിജിപിയും ചീഫ് സെക്രട്ടറിയുമായിരിക്കും അതിന് ഉത്തരവാദികളെന്നും വ്യക്തമാക്കി.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതു സംബന്ധിച്ച് നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഇതോടൊപ്പം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരം നടത്തിയതിന് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് അറിയിക്കാനും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് വലിയ രീതിയില്‍ സമരങ്ങളുണ്ടാകുന്നതിനാല് സംസ്ഥാനം സമൂഹ വ്യാപനത്തിലേക്ക് കടക്കുകയാണെന്നും അതിനാല്‍ ഈ വിഷയത്തില്‍ കോടതി ഇടപെടണമെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
Keywords: Highcourt, Covid period, Strikes, Central government, State government

COMMENTS