തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. തിരുവനന്തപുരം ജില്ലയ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിലും പുല്ലുവിളയിലും സാമൂഹ്യവ്യാപനം സംഭവിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് അതിഗുരുതര സാഹചര്യമാണ് നിലവിലുള്ളത്.
സംസ്ഥാനത്ത് 532 പേര്‍ക്ക് ഇന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 133 പേര് രോഗമുക്തി നേടി.
42 സമ്പര്‍ക്ക രോഗബാധിതരുടെ രോഗഉറവിടം വ്യക്തമല്ല. 135 പേര് വിദേശത്തു നിന്നും 98 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി.
15 ആരോഗ്യ പ്രവര്‍ത്തകര്‍, ഒരു ഐടിബിപി ഉദ്യോഗസ്ഥന്, ഒരു ബിഎസ്എഫ് ജീവനക്കാരന് എന്നിവര്‍ക്കു രോഗം ബാധിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശി ഷൈജു കോവിഡ് ബാധിച്ചു മരിച്ചു. ജൂലായ് 14 ന് ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശി മുരളിയുടെ സ്രവ പരിശോധനാ ഫലം വന്നതും പോസിറ്റീവാണ്.
തിരുവനന്തപുരം 246
എറണാകുളം 115
പത്തനംതിട്ട 87
ആലപ്പുഴ 57
കൊല്ലം 47
കോട്ടയം 39
കോഴിക്കോട് 32
തൃശ്ശൂര്‍ 32
കാസര്‍കോട് 32
പാലക്കാട് 31
വയനാട് 28
മലപ്പുറം 25
ഇടുക്കി 11
കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇപ്പോള്‍ 188400 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. ഇവരില്‍ 6029 പേര് ചികിത്സയിലാണ്. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 285 ആയി.
Keywords: Kerala, Coronavirus, Community spread, Thiruvananthapuram
COMMENTS