കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി. തനിക്കെതിരെ തെളിവുകളില്‍...
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും അതിനാല്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയിരുന്ന ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.
വിചാരണ കൂടാതെ തന്നെ വെറുതെ വിടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്. സാക്ഷിമൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും കേസില്‍ നടപടി തുടരാനുള്ള വസ്തുതകളില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
മാര്‍ച്ച് 16 ന് ഇതേ ആവശ്യമുന്നയിച്ചു നല്‍കിയിരുന്ന ഹര്‍ജി കോട്ടയം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നുണ്ടെന്നും നടപടികള്‍ വൈകിക്കാനുള്ള ശ്രമമാണ് പ്രതി ഭാഗത്തുനിന്ന് നടത്തുന്നതെന്നുമായിരുന്നു പ്രോസിക്യുഷന് വാദം. ഇത് അംഗീകരിച്ച കോടതി കേസില്‍ തെളിവുണ്ടെന്ന് അംഗീകരിച്ച് ഹര്‍ജി തള്ളുകയായിരുന്നു.
Keywords: Bishop Franco Mulakkal, High court, Plea, Rejects

COMMENTS