തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇന്ന് 1049 പേര് രോഗമുക്തി നേടുകയും ചെയ്തു.
പ്രതിദിനം റിപ്പോര്‍ട്ടു ചെയ്യുന്ന കേസുകളുടെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യ റിപ്പോര്‍ട്ടു ചെയ്ത ദിവസംമാണിത്.
ഇന്നും ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ്, 240 പേര്. മറ്റു ജില്ലകളിലും രോഗം പടരുന്ന സ്ഥിതിയാണ്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ മുഹമ്മദ് കോയ (58), റുഹിയാബി (67), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന് (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ കോവിഡ് മരണം 60 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര് വിദേശത്തു നിന്നും 106 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഈ രോഗികളില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്
തിരുവനന്തപുരം 240
കാസര്‍കോട് 105
കോഴിക്കോട് 105
ആലപ്പുഴ 102
കൊല്ലം 80
എറണാകുളം 79 (ഒരാള്‍ മരിച്ചു)
കോട്ടയം 77
മലപ്പുറം 68
കണ്ണൂര്‍ 62
പത്തനംതിട്ട 52
ഇടുക്കി 40
തൃശൂര്‍ 36
പാലക്കാട് 35
വയനാട് 17.
എറണാകുളം ജില്ലയില്‍ ഈ മാസം 24 ന് മരിച്ച ആനി ആന്റണി (76) യുടെ പരിശോധനാ ഫലമാണ് മുകളില്‍ സൂചിപ്പിച്ചിട്ടുള്ളുത്.
സമ്പര്‍ക്ക രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 218
കോഴിക്കോട് 104
കാസര്‍ഗോഡ് 88
എറണാകുളം 73
കോട്ടയം 67
കൊല്ലം 63
ആലപ്പുഴ 49
മലപ്പുറം 38
ഇടുക്കി 32
പാലക്കാട് 32
കണ്ണൂര്‍ 24
തൃശൂര്‍ 13
വയനാട് 7.
21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്നു രോഗം സ്ഥിരീകരിച്ചു. ഈ കണക്കിലും തിരുവനന്തപുരം ജില്ല തന്നെയാണ് മുന്നില്‍, 11 പേര്.തൃശൂര്‍ ജില്ലയിലെ രണ്ടു ബി.എസ്.എഫ്. ജവാന്മാര്ക്കും, മൂന്നു കെ.എഫ്.സി. ജീവനക്കാര്‍ക്കും, രണ്ട് കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എട്ടു കെ.എസ്.സി. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ മൂന്നു ഡി.എസ്.സി. ജവാന്മാര്ക്കും രോഗം സ്ഥിരീകരിച്ചു.
ചികിത്സയില്‍ പരിശോധനാഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 229
മലപ്പുറം 185
പത്തനംതിട്ട 150
എറണാകുളം 77
ആലപ്പുഴ 70
കോഴിക്കോട് 62
കൊല്ലം 50
കോട്ടയം 49
വയനാട് 45
തൃശൂര്‍ 37
കണ്ണൂര്‍ 36
പാലക്കാട് 24
കാസര്‍കോട് 23
ഇടുക്കി 12.
9420 പേരാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 1,54,300 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8981 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 1151 പേരെ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകള്‍ നിലവില്‍ വന്നു.
തിരുവനന്തപുരം ജില്ല
കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍ (എല്ലാ വാര്‍ഡുകളും), കഠിനംകുളം (എല്ലാ വാര്‍ഡുകളും), കോട്ടുകാല്‍ (എല്ലാ വാര്‍ഡുകളും), കരിംകുളം (എല്ലാ വാര്‍ഡുകളും), വര്‍ക്കല മുന്‍സിപ്പാലിറ്റി (എല്ലാ കോസ്റ്റല്‍ വാര്‍ഡുകളും).
തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (7), വല്ലച്ചിറ (14), ചേര്‍പ്പ് (17, 18), ശ്രീനാരായണ പുരം (9, 12, 13), വെങ്കിടങ്ങ് (3, 10, 11), പെരിഞ്ഞനം (12), അവിനിശേരി (13), എറിയാട് (1,8, 22, 23), ചാലക്കുടി മുന്‍സിപ്പാലിറ്റി (1, 4, 19, 20, 21), കണ്ണൂര്‍ ജില്ലയിലെ പട്ടുവം (6, 9), പാണപ്പുഴ (11, 13), കുറുമാത്തൂര്‍ (10), എറണാകുളം ജില്ലയിലെ തുറവൂര്‍ (7), ചേരനല്ലൂര്‍ (17), പാലക്കാട് ജില്ലയിലെ പുതുശേരി (3), പട്ടഞ്ചേരി (15), കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം (14, 15), മേപ്പായൂര്‍ (എല്ലാ വാര്‍ഡുകളും), വയനാട് ജില്ലയിലെ നെന്മേനി (3, 4), സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി (24 സബ് വാര്‍ഡ്), കൊല്ലം ജില്ലയിലെ എഴുകോണ്‍ (എല്ലാ വാര്‍ഡുകളും), തലവൂര്‍ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (11, 12), ആലപ്പുഴ ജില്ലയിലെ കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ ചീമേനി (3, 5.
കാസര്‍ഗോഡ് ജില്ലയിലെ പൂല്ലൂര്‍ പെരിയ (വാര്‍ഡ് 1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോര്‍ക്കാടി (7), തൃക്കരിപ്പൂര്‍ (1, 4, 15), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (11) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Coronavirus, Covid 19, Chief Minister
COMMENTS