ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ റദ്ദാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജൂലായ് ഒന്നു മുതല്‍ 15 വ...
അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യം വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാമെന്നും പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചാല്‍ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാര്‍ക്ക് പൊതുപരീക്ഷയ്ക്ക് നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ പിന്നീട് എന്തെങ്കിലും പരാതി ഉണ്ടാവുകയാണെങ്കില്‍ ആ കുട്ടിക്ക് ഇംപ്രൂവ്‌മെന്റിന് പിന്നീട് അവസരമൊരുക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
പരീക്ഷ നടത്തുന്നതിനെതിരെ ഡല്‍ഹിയിലെ ഒരുകൂട്ടം രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പരീക്ഷ ഉപേക്ഷിച്ച് ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ സംസ്ഥാനങ്ങള്‍ പരീക്ഷ നടത്താനാവില്ലെന്ന് നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. എന്തായാലും വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് അവസരങ്ങളാണ് സി.ബി.എസ്.ഇ നല്‍കുന്നത്. ഒന്നുകില്‍ കഴിഞ്ഞ പരീക്ഷകളുടെ അടിസ്ഥാനത്തിലുള്ള മാര്‍ക്ക് സ്വീകരിക്കാം അല്ലെങ്കില്‍ കൂടുതല്‍ മാര്‍ക്കിനായി ഇംപ്രൂവ്‌മെന്റ് ചെയ്യാം.
അതേസമയം ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് നാളെ വ്യക്തമായ വിധി വരുമെന്നാണ് കണക്കുകൂട്ടുന്നത്. എന്തായാലും നാളെ ഉണ്ടാകുമെന്നു കരുതുന്ന വിധിയെ അത്യന്തം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
Keywords: CBSE, 10, 12 classes, Examination, Canceled
COMMENTS