തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ഒരാള്‍ മരിക്കുകയും ചികിത്സയിലായിരുന്ന 11 പേരുട...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ഒരാള്‍ മരിക്കുകയും ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്തു.
തൃശൂര്‍-27
മലപ്പുറം-14
കോഴിക്കോട്-13
കാസര്‍കോട-8
കൊല്ലം-5
ആലപ്പുഴ-5
കണ്ണൂര്‍-4
തിരുവനന്തപുരം-3
പത്തനംതിട്ട-3
കോട്ടയം-3
എറണാകുളം-3
വയനാട്-2
പാലക്കാട്-1
എന്നിങ്ങനെയാണ് ഇന്നു രോഗികളുടെ എണ്ണം.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 15 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41)യാണ് ഇന്ന് മരിച്ചത്. മാലിദ്വീപില്‍ നിന്നെത്തിയ ഡിനിക്ക് ഗുരുതര വൃക്കരോഗവും ശ്വാസതടസ്സവുമുണ്ടായിരുന്നു. സംസ്ഥാനത്ത് ഇതോടെ കോവിഡ് മരണം 16 ആയി.
1174 പേരാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 814 പേര് രോഗമുക്തരായി.
വിവിധ ജില്ലകളിലായി 1,97,078 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1771 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 211 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരി, മൂര്‍ക്കനാട്, കുറുവ, എടപ്പാള്‍, വട്ടംകുളം, പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 150 ഹോട്ട് സ്പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്ത് ഉള്ളത്.
Keywords: Kerala, Coronavirus, Covid 19
COMMENTS