തിരുവനന്തപുരം: കഴിഞ്ഞദിവസം വിദേശത്തുനിന്ന് വിമാനത്തില്‍ എത്തിയ രണ്ടു പേര്‍ക്ക് ഇന്നു കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കിയില്‍ ചിക...
തിരുവനന്തപുരം: കഴിഞ്ഞദിവസം വിദേശത്തുനിന്ന് വിമാനത്തില്‍ എത്തിയ രണ്ടു പേര്‍ക്ക് ഇന്നു കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് നെഗറ്റീവായി.
ഒരാള്‍ കൊച്ചിയിലും രണ്ടാമന് കോഴിക്കോട്ടും ചികിത്സയിലാണ്. കോഴിക്കോട്ടുള്ളയാള് ദുബായിയില്‍നിന്നും കൊച്ചിയിലുള്ള വ്യക്തി അബുദാബിയില്നിന്നുമാണ് വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്കു വേണ്ടിയുള്ള സുരക്ഷ പൂര്‍ണ്ണ ജാഗ്രതയോടെ തുടരണമെന്നാണ് ഇന്നത്തെ രണ്ടു കേസുകള്‍ സൂചിപ്പിക്കുന്നത്.
വിദേശത്ത് നിന്നു നാട്ടിലെത്തിക്കുന്നതും ചെലവ് ഈടാക്കുന്നതുമെല്ലാം കേന്ദ്ര സര്‍ക്കാരാണ്. നാട്ടിലെത്തുന്നവര്‍ക്കു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാനമാണ്. കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് സൗകര്യമൊരുക്കാന്‍ ജില്ലകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kerala, Coronavirus, Covid, Pinarayi Vijayan, Gulf Returnees
COMMENTS