സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പ്രവാസികളെ ഈ മാസം ഏഴു മുതല്‍ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായി. വരുന്നവരുടെ യാ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: പ്രവാസികളെ ഈ മാസം ഏഴു മുതല്‍ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായി. വരുന്നവരുടെ യാത്രാചെലവ് അവരവര്‍ വഹിക്കണം.
പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് അനുമതി നല്കുന്ന ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. വാണിജ്യവിമാനങ്ങള്‍, സൈനിക വിമാനങ്ങള്‍, കപ്പലുകള്‍ എ്ന്നീ മാര്ഗങ്ങളിലായിരിക്കും ഇവരെ കൊണ്ടുവരിക.
വരാന്‍ നില്ക്കുന്ന എല്ലാവര്ക്കും ഉടനടി എത്താനാവില്ല. തിരികെ കൊണ്ടുവരേണ്ടവരുടെ പട്ടിക അതതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും ഹൈക്കമ്മിഷനുകളും തയ്യാറാക്കുമെന്ന് പി ഐ ബി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഓരോ വ്യക്തിയും ഏതു രാജ്യത്തുനിന്നാണോ തിരിക്കുന്നത്, അവിടെവച്ചു തന്നെ പൂര്‍ണ വൈദ്യപരിശോധന നടത്തും. രോഗമില്ലാത്തവരെ മാത്രമേ ഇന്ത്യയിലേക്കു മടങ്ങാന്‍ അനുവദിക്കൂ.
ഇന്ത്യയിലെത്തിയാല്‍ വീണ്ടും പരിശോധനകളുണ്ടാവും. അതിനു ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസം അവിടെ ക്വാറന്റൈനില്‍ കഴിയേണ്ടിവരും.
ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്, ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍, വിസിറ്റിംഗ് വീസയില്‍ പോയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍ എന്നിവര്‍ക്ക് മടക്കത്തിനു മുന്‍ഗണന കിട്ടും.Govt. of India decides to facilitate return of Indian nationals who are stranded abroad due to #COVID19— PIB in Maharashtra 🇮🇳 #MaskYourself 😷 (@PIBMumbai) May 4, 2020
✅Process to begin from May 7 in a phased manner
✅On payment basis
✅Details to be shared soon by @MEAIndia, @MoCA_GoI
➡️https://t.co/lxWNRsaN2u#IndiaFightsCoronavirus pic.twitter.com/wHt1HyCtDc
ആദ്യം നാട്ടിലെത്തിക്കു യു.എ.ഇയില്‍ നിന്നുളവരെയാണ്. കപ്പല്‍, സൈനിക വിമാനങ്ങള്‍, വാണിജ്യ വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഇവരെ നാട്ടിലെത്തിക്കുക. ലേബര്‍ ക്യാമ്പുകളിലുള്ളവരെ കപ്പലുകളില്‍ എത്തിക്കും.
മേയ് ഏഴു മുതല്‍ ഘട്ടം ഘട്ടമായിട്ടാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്.
ഇവര്‍ യാത്രയിലുടനീളം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും നാട്ടിലെത്തിയാല്‍ ഉടന്‍ ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യുകയും വേണം. തുടര്‍ന്ന് സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം.
രാജ്യത്ത് എത്തുന്നവരെ സ്വീകരിക്കാന്‍ ക്വാറന്റീന് സൗകര്യം ഒരുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം കൊടുത്തു.
COMMENTS