കൊച്ചി: ആലുവയില്‍ സിനിമാ സെറ്റ് പൊളിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചുവെന്നും പ്രതികള്‍ക്ക...
കൊച്ചി: ആലുവയില്‍ സിനിമാ സെറ്റ് പൊളിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചുവെന്നും പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയെന്നും ആലുവ പൊലീസ് അറിയിച്ചു. നിര്‍മ്മാതാക്കളുടെ സംഘടനയും ഫെഫ്കയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നടന്‍ ടൊവിനോ നായകനായി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മിന്നല്‍ മുരളിയുടെ ആലുവ പുഴയുടെ തീരത്ത് നിര്‍മ്മിച്ച പള്ളിയുടെ മാതൃകയിലുള്ള സെറ്റാണ് ഒരു സംഘം നശിപ്പിച്ചത്. രാഷ്ട്രീയ ബജ്‌രംഗ് ദളിന്റെ ആളുകളാണ് ഇതിന്റെ പിന്നിലെന്നാണ് വിവരം.
ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച സെറ്റ് മഴയ്ക്ക് മുന്‍പ് ഷൂട്ട് തീര്‍ത്ത് പൊളിച്ചു കളയാനിരിക്കെയാണ് ഇപ്പോള്‍ ആക്രമണം നടന്നിരിക്കുന്നത്. ഈ ആക്രമണത്തിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.
Keywords: Minnal Murali set, Demolition, Police case, Tovino

COMMENTS