ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം നിയന്ത്രണത്തിലാവാത്തതിനെ തുടര്‍ന്ന് രാജ്യത്ത് ലോക് ഡൗണ്‍ മെയ് 17 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറി...
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം നിയന്ത്രണത്തിലാവാത്തതിനെ തുടര്‍ന്ന് രാജ്യത്ത് ലോക് ഡൗണ്‍ മെയ് 17 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഇക്കുറി ഗ്രീന്‍സോണില്‍ ഇളവുകള്‍ അനുവദിക്കും. ഓറഞ്ച് സോണില്‍ ഭാഗിക ഇളവുകളും നല്‍കും.
പൊതു ഗതാഗതത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം തുടരും. ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറന്നു പതിവുപോലെ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.
രാജ്യത്തെ നിലവിലെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്കൂളുകളും കോളേജുകളും അടഞ്ഞുതന്നെ കിടക്കും. ആള്‍ക്കൂട്ടവും അനുവദിക്കില്ല. മേയ് മൂന്ന് വരെയാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.
Keywords: Lockdown, Kerala, Coronavirus
COMMENTS